വിരാട് കോഹ്‌ലിയ്ക്ക് ശേഷം ദുൽഖർ സൽമാൻ; ആദ്യ പത്തിൽ ഇടം നേടിയ ഏക മലയാളി താരം

Advertisement

എല്ലാ വർഷവും ടൈംസ് ഗ്രൂപ്പ് ഇന്ത്യയിലെ ടോപ്പ് 50 ഡിസൈറബൽ മെൻ ലിസ്റ്റ് പുറത്തുവിടാറുണ്ട്. ഓൺലൈൻ വോട്ടുകളിലൂടെയും സ്‌പെഷ്യൽ ജൂറി അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് അവസാന 50 പേരെ തിരഞ്ഞെടുക്കുന്നത്. 2019 ലിസ്റ്റ് ഇതിനോടകം പുറത്തുവിട്ടിരിക്കുകയാണ്.

ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂറാണ് 2019 ലെ പട്ടികയിൽ ഒന്നാമനായി തിരഞ്ഞെടുത്തിരിക്കുന്നത്. രൻവീർ സിങ്ങാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കേരളത്തിന് അഭിമാനമായി ദുൽഖർ സൽമാൻ ടോപ്പ് 10 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

Advertisement

ആറാം സ്ഥാനമാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയിരിക്കുന്നത്. വിരാട് കോഹ്‌ലിയ്ക്ക് ശേഷമാണ് ദുൽഖർ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്ത് നിന്നിരുന്ന ദുൽഖർ ഈ വർഷം ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ 23 ആം സ്ഥാനവും നിവിൻ പോളി 40 സ്ഥാനവും കരസ്ഥമാക്കി.

സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ വേറെയൊരു തെലുഗ് നടനും ഇല്ല എന്നത് ശ്രദ്ധേയമാണ്. ലിസ്റ്റിൽ കൂടുതലും ബോളിവുഡ് താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close