
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പറവയിലെ സസ്പെൻസ് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. സഹ സംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ സെപ്തംബര്‍ 21ന് തിയറ്ററിലേക്ക് എത്തുകയാണ്.
രണ്ട് ബാലതാരങ്ങൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്. ദുല്‍ഖര്‍ ചിത്രം എന്ന നിലയിലേക്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പറവയിലെ തന്റെ കഥാപാത്രത്തിന്റെ സസ്‌പെന്‍സ് പുറത്ത് വിട്ടിരിക്കുകയാണ് ദുല്‍ഖര്‍.
ദുൽഖറിന് പ്രാധാന്യം നൽകിയായിരുന്നു പറവയിലെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. എന്നാൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ താൽപര്യമില്ല എന്ന് ദുൽഖർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തില്‍ ആകെ 25 മിനിറ്റുകള്‍ മാത്രമേ തന്റെ കഥാപാത്രത്തിന്റെ സാന്നിദ്ധ്യമുള്ളു എന്നും ഈ ത്രില്ലിംഗ് ചിത്രത്തില്‍ അഞ്ച് മിനിറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കിലും സന്തോഷത്തോടെ ചെയ്യുമായിരുന്നെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.
അൻവർ റഷീദ് എന്റർടൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് ആണ് പറവ നിർമിക്കുന്നത്.സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് UA സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചില ആക്ഷൻ രംഗങ്ങൾ ഉള്ളത് കൊണ്ടാണ് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ഫേസ്ബുക്കിൽ ദുൽഖർ സൽമാൻ കുറിച്ചു.