
2020 ലെ മോസ്റ്റ് ഡിസൈറബിൾ മെൻ എന്ന ലിസ്റ്റ് കൊച്ചി ടൈംസ്, ചെന്നൈ ടൈംസ് എന്നീ മാധ്യമങ്ങൾ ഇന്നാണ് പുറത്തു വിട്ടത്. അതിൽ ഏറ്റവും മികച്ച നേട്ടം കൊയ്‌തതു മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ ആണ്. കൊച്ചി ടൈംസ് പുറത്തു വിട്ട ലിസ്റ്റിൽ ദുൽഖർ ഒന്നാമത് എത്തിയപ്പോൾ, ചെന്നൈ ടൈംസിന്റെ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയതും ദുൽഖറാണ്. ദുൽഖർ സൽമാനൊപ്പം തന്നെ മികച്ച നേട്ടം കൈവരിച്ച മലയാള യുവ തരാം കാളിദാസ് ജയറാം ആണ്. കൊച്ചി ലിസ്റ്റിൽ നാലാം സ്ഥാനം നേടിയ കാളിദാസ് ജയറാം ചെന്നൈ ലിസ്റ്റിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ലിസ്റ്റിലും ആദ്യ അഞ്ചു സ്ഥാനങ്ങൾക്കുള്ളിൽ ഇടം നേടിയ രണ്ടേ രണ്ടു താരങ്ങളും ഇവർ ആണ്. കൊച്ചി ലിസ്റ്റിൽ ഇടം പിടിച്ച ഇരുപതു പേരിൽ ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും ദേവദത്ത് പടിക്കലും ഉണ്ട്.
കൊച്ചി ലിസ്റ്റിലെ ആദ്യ ഇരുപതു പേര് ഇവരാണ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, റോഷൻ മാത്യു, കാളിദാസ് ജയറാം, ടോവിനോ തോമസ്, നിവിൻ പോളി, സുജോ മാത്യു, ഫഹദ് ഫാസിൽ, ദേവ് മോഹൻ, ഉണ്ണി മുകുന്ദൻ, ഷെയിൻ നിഗം, ഗോവിന്ദ് പദ്മസൂര്യ, ദേവദത് പടിക്കൽ, ആസിഫ് അലി, ആന്റണി വർഗീസ്, നീരജ് മാധവ്, അക്ഷയ് രാധാകൃഷ്ണൻ, സണ്ണി വെയ്ൻ, സുദേവ് നായർ, സഞ്ജു സാംസൺ. ചെന്നൈ ടൈംസ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് തമിഴ് നടനായ ഹാരിഷ് കല്യാൺ ആണ്. ദുൽഖർ സൽമാൻ, അനിരുദ്ധ്, വിഷ്ണു വിശാൽ, കാളിദാസ് ജയറാം, ശിവകാർത്തികേയൻ, ധനുഷ്, അശ്വിൻ കുമാർ, സിലമ്പരശൻ എന്നിവരും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: Rio Photography