കേരളമെങ്ങും ഇപ്പോൾ ഒടിയൻ മാനിയ ആണ്. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കമാണ് കേരളം മുഴുവൻ പല സ്ഥലങ്ങളിലും ഉള്ള ഷോകൾ സോൾഡ് ഔട്ട് ആവുന്നത്. അതോടൊപ്പം ഒടിയൻ പ്രോമോ വിഡിയോകളും പോസ്റ്ററുകളും ഈ ചിത്രത്തിലെ പാട്ടുകളുമെല്ലാം കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടെ ഇടയിലും തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഒടിയൻ മാനിയ ദുബായിലും എത്തി കഴിഞ്ഞു. വമ്പൻ ഫ്ലെക്സുകളും ആയി ഒടിയനെ വരവേൽക്കാൻ ദുബായ് നഗരവും ഒരുങ്ങി കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് നാളെ ദുബായിൽ വെച്ച് നടക്കാൻ പോവുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് സർപ്രൈസുകൾ ഈ ലോഞ്ചിൽ ഉണ്ടാകും എന്നാണ് സൂചന.
മോഹൻലാൽ ഉൾപ്പെടെയുള്ള ഈ ചിത്രത്തിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ പതിനാലിന് ലോകം മുഴുവൻ ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യ ഉൾപ്പെടെ ഉള്ള മുപ്പത്തിരണ്ട് രാജ്യങ്ങളിൽ ആയി മൂന്നു ഭാഷകളിൽ ആണ് ഒടിയൻ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്കു വേർഷനുകൾ ഒരേ ദിവസം റിലീസ് ചെയ്യും. വി എ ശ്രീകുമാർ മേനോൻ എന്ന പ്രശസ്തനായ പരസ്യ സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഒടിയൻ. ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉൾപ്പെടെയാണ് ഒടിയൻ റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. നാനൂറോളം ഫാൻസ് ഷോകൾ ഈ ചിത്രത്തിന് ഇതുവരെ ആയി കഴിഞ്ഞു. പതിനാലിന് വെളുപ്പിന് നാല് മണി മുതൽ ഒടിയൻ കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങും. മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ചിത്രമായി ഒടിയൻ മാറും എന്നാണ് ഏവരുടെയും പ്രതീക്ഷ.