ഇത് മലയാള സിനിമയ്ക്കു അഭിമാന നിമിഷം; ആ ചരിത്രം നേട്ടം കൊണ്ട് വന്നു വീണ്ടും മോഹൻലാൽ ചിത്രം.

Advertisement

മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം. 2013 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രവുമാണ്. എന്നാൽ അതിനു പുറമെ മറ്റനേകം റെക്കോർഡുകളും ഈ ചിത്രം നേടി. തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക് ചെയ്ത ഈ ചിത്രം സിംഹളീസ് ഭാഷയിലേക്കും പിന്നീട് ചരിത്രത്തിലാദ്യമായി ചൈനീസ് ഭാഷയിലേക്കു റീമേക് ചെയ്യുന്ന മലയാള ചിത്രവുമായി മാറി. കൊറിയൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നു കൊണ്ടിരിക്കെ ഇപ്പോഴിതാ മറ്റൊരു വലിയ നേട്ടം കൂടി തേടിയെത്തിയിരിക്കുകയാണ് ദൃശ്യത്തെ. ഇൻഡോനേഷ്യൻ ഭാഷയിലേക്കു റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയാണ് ദൃശ്യം നേടിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisement

ജക്കാർത്തയിലെ പി ടി ഫാൽക്കൺ കമ്പനിയാണ് ഈ ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഈ വർഷമാണ് റിലീസ് ചെയ്തത്. ആഗോള തലത്തിൽ വമ്പൻ വിജയം നേടിയ ഈ ചിത്രം, ഐഎംഡിബി റേറ്റിങ്ങിൽ വരെ മുന്നിലെത്തി ചരിത്രമായി. അതിനൊപ്പം ഈ ചിത്രത്തിന്റെ തെലുങ്കു, ഹിന്ദി റീമേക്കുകളും സംഭവിക്കുകയാണ്. ഈ രണ്ടാം ഭാഗത്തിന്റെ ചൈനീസ് റീമേക്കിനുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുകയാണ്. ഇത് കൂടാതെ ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവാനുള്ള സാധ്യതയും സംവിധായകൻ ജീത്തു ജോസഫ് പങ്കു വെച്ചിരുന്നു. ഇപ്പോൾ മോഹൻലാൽ തന്നെ നായകനായ 12 ത് മാൻ ഒരുക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാൽ നായകനായ റാം എന്ന ചിത്രവും ജീത്തു ജോസഫ് ചെയ്യുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close