ദൃശ്യം 3 ഉടനെ ഉണ്ടാകും; ഉറപ്പ് നൽകി സിദ്ദിഖ്

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നിവ. ഇപ്പോൾ മോഹൻലാൽ തന്നെ നായകനാവുന്ന റാം എന്ന ചിത്രമൊരുക്കുകയാണ് അദ്ദേഹം. ഈ ചിത്രം രണ്ട് ഭാഗങ്ങളായാവും എത്തുകയെന്നാണ് സൂചന. എന്നാൽ റാം രണ്ടാം ഭാഗത്തിന് മുൻപ് തന്നെ ദൃശ്യം മൂന്നാം ഭാഗമുണ്ടായേക്കാമെന്നാണ് വാർത്തകൾ വരുന്നത്. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗമുണ്ടായേക്കാമെന്നും അതിന്റെ ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. ലാലേട്ടനോട് താനത് പറഞ്ഞെന്നും അദ്ദേഹത്തിനത് ഏറെയിഷ്ടപ്പെട്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആ ചിത്രം ഉടനെ സംഭവിക്കില്ലെന്നാണ് അന്ന് ജീത്തു ജോസഫ് വിശദീകരിച്ചത്. എന്നാൽ മഴവിൽ അവാർഡ്‌സ് ചടങ്ങിന്റെ ടീസറിൽ ദൃശ്യം 3 ഉണ്ടാകുമോയെന്നുള്ള ടോവിനോ തോമസിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദൃശ്യം 3 വരുന്നുവെന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ വരെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറി.

ഇപ്പോഴിതാ ദൃശ്യം 3 ഉറപ്പായും ഉണ്ടാകുമെന്നും, ആ ചിത്രം അടുത്ത് തന്നെ സംഭവിക്കുമെന്നുമാണ് നടൻ സിദ്ദിഖ് പറയുന്നത്. ദൃശ്യം ഒന്നിലും രണ്ടിലും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് സിദ്ദിഖ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഈ കാര്യം വെളിപ്പെടുത്തിയത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം മലയാളത്തിൽ ആദ്യമായി അമ്പതു കോടി ക്ലബിൽ കേറിയ ചിത്രമായതിനോടൊപ്പം, വിദേശ ഭാഷകളടക്കം ഏഴോളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടും ചരിത്രം സൃഷ്ടിച്ചു. ദൃശ്യം 2 നേടിയത് ആഗോള തലത്തിലുള്ള റീച്ചാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗമാണ് ദൃശ്യം 2 എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close