ദൃശ്യം 2 സിനിമാ വ്യവസായത്തിന് പുതിയ ഉണർവ് നൽകട്ടെ; നിർമ്മാതാക്കളുടെ സംഘടന നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കു വെച്ച് ആഷിഖ് അബു..!

Advertisement

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ഈ വർഷം മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടതു. മലയാളത്തിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് ടീം നമുക്ക് സമ്മാനിച്ച ദൃശ്യം. 2013 ഇൽ റിലീസ് ചെയ്ത ഈ ചിത്രം അതിനു ശേഷം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ്, ചൈനീസ് തുടങ്ങി ആറോളം ഭാഷകളിലേക്കാണ് റീമേക് ചെയ്തത്. അതിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം തുടങ്ങിയ റാം എന്ന ചിത്രം പാതി ഷൂട്ടിംഗ് പിന്നിട്ടു കഴിഞ്ഞപ്പോഴാണ് കൊറോണ ഭീതിയിൽ ലോക്ക് ഡൌൺ വന്നത്. റാമിന്റെ ഷൂട്ടിംഗ് വിദേശത്തു ആയതു കൊണ്ട് തന്നെ ഇനി ഈ വർഷാവസാനമോ അല്ലെങ്കിൽ കൊറോണ ഭീതി മാറിയതിനു ശേഷമോ മാത്രമേ ആ ചിത്രം വീണ്ടും ആരംഭിക്കാൻ കഴിയു. ആ ഇടവേളയിൽ കേരളത്തിൽ മാത്രം ഷൂട്ട് ചെയ്യാൻ കഴിയുന്ന ചിത്രമായതു കൊണ്ടാണ് ദൃശ്യം 2 പ്രഖ്യാപിച്ചത്. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം അടുത്ത മാസം പതിനേഴിന് ആയിരിക്കും ദൃശ്യം 2 ആരംഭിക്കുക. ഇപ്പോഴിതാ ദൃശ്യം 2 മലയാള സിനിമാ വുവസായത്തിനു പുത്തനുണർവ് നൽകട്ടെ എന്ന് പറഞ്ഞു ആശംസകളുമായി മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആഷിഖ് അബുവാണ്.

നിർമ്മാതാക്കളുടെ സംഘടന നിലപട് തിരുത്തി, പ്രതിസന്ധികളെ തരണം ചെയ്ത് ഒരുമയോടെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുംആഷിഖ് അബു തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. നേരത്തെ ആഷിഖ് അബു താൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ പുതിയ ചിത്രങ്ങൾ ഇപ്പോൾ തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടുമായി നിർമ്മാതാക്കളുടെ സംഘടന മുന്നോട്ടു വന്നിരുന്നു. ഏതായാലും സൂപ്പർ താരമായ മോഹൻലാൽ തന്നെ പുതിയ ചിത്രം ആരംഭിക്കാനുള്ള നടപടിയുമായി മുന്നോട്ടു വരുന്ന സ്ഥിതിക്ക് നിർമ്മാതാക്കൾ അയയുമെന്ന പ്രതീക്ഷയിലാണ് മറ്റുള്ളവർ. തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ദൃശ്യം 2 സർക്കാർ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ചിത്രീകരിക്കുക എന്നാണ് വിവരം. ഇനി ഒന്നര മാസം കൂടി സമയമുള്ളതിനാൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജീത്തു ജോസഫ് തന്നെ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. അറുപതു ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തീകരിക്കാനാണ് തീരുമാനം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close