മികച്ച പ്രേക്ഷാഭിപ്രായം നേടിയ ‘ദൃശ്യം 2’ തെലുങ്കിലേക്ക്…

Advertisement

പ്രേക്ഷകലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി കൊണ്ട് ദൃശ്യം 2 പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യമായി മോഹൻലാലിന്റെ ഒരു ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോൾ പ്രേക്ഷക ലക്ഷങ്ങൾ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര വിജയമായി തീരുമെന്ന് ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഉറപ്പിച്ച് പറയാവുന്ന കാര്യമാണ്. മലയാള സിനിമയ്ക്ക് സമാനതകളില്ലാത്ത വലിയ നേട്ടം നേടിക്കൊടുത്ത ദൃശ്യം അതിന്റെ രണ്ടാം ഭാഗവും ചരിത്രം ആവർത്തിക്കുമ്പോൾ അതിന്റെ റീമേക്കിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം പോലെ തന്നെ ദൃശ്യം 2 റീമേക്ക് ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു.

ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. വെങ്കിടേഷാണ് നായകനായി എത്തിയത്. നടി ശ്രീപ്രിയയാണ് ആ ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഇത്തവണ ദൃശ്യം 2 ന്റെ റീമേക്ക് സംവിധാനം ചെയ്യാനൊരുങ്ങുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആന്റണി പെരുമ്പാവൂർ തന്നെയായിരിക്കും ഈ ചിത്രം നിർമ്മിക്കുക. തെലുങ്ക് റീമേക്ക് ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന മീനയും എസ്തറും അതേ കഥാപാത്രങ്ങളെ തന്നെ രണ്ടാം ഭാഗത്തിലും അവതരിപ്പിക്കും. ആശാ ശരത്തിനെ വേഷം നദിയ മൊയ്തുവാണ് ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തു വിടുന്നതായിരിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close