2021 ലെ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു; ഒരേയൊരു മലയാള ചിത്രം മാത്രം..!

Advertisement

2021 ഇൽ വിവിധ ഭാഷകളിൽ ആയി പുറത്തു വന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പത്തു ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ആയ ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് അഥവാ ഐ എം ഡി ബി. ജനങ്ങൾ ഐ എം ഡി ബിയിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും അതുപോലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയതുമായി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഈ ലിസ്റ്റ് ഐ എം ഡി ബി തന്നെ ഒഫീഷ്യൽ ആയി പുറത്തു വിടുകയായിരുന്നു. ഏതായാലും ഈ ടോപ് 10 ലിസ്റ്റിൽ ഒരേയൊരു മലയാള ചിത്രത്തിന് മാത്രമാണ് ഇടം പിടിക്കാൻ സാധിച്ചിരിക്കുന്നതു. അത് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആണ്. ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തു ആണ് ദൃശ്യം 2 ഇടം നേടിയത്.

ആഗോള തലത്തിൽ തന്നെ വമ്പൻ വിജയം നേടിയ ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയി 2021 ഫെബ്രുവരിയിൽ ആണ് റിലീസ് ചെയ്തത്. അതിഗംഭീരമായ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗങ്ങളിൽ ഒന്നാണെന്നും ഏവരും അഭിപ്രായപ്പെട്ടു. മോഹൻലാലിൻറെ ഗംഭീര പ്രകടനവും ജീത്തു ജോസഫിന്റെ തിരക്കഥയും സംവിധാനവുമാണ് ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. മുപ്പതു കോടി എന്ന റെക്കോർഡ് തുകയാണ് ആമസോൺ പ്രൈം ഈ ചിത്രത്തിന് നൽകിയത്. ഇത് കൂടാതെ ലിസ്റ്റിൽ ഉള്ള മറ്റു ചിത്രങ്ങൾ ജയ് ഭീം, ഷേർഷാ, സൂര്യവംശി, മാസ്റ്റർ, സർദാർ ഉദ്ദം, മിമി, കർണ്ണൻ, ഷിദത്, ഹസീൻ ദിൽ റുബ എന്നിവയാണ്. ഐ എം ഡി ബി ലിസ്റ്റിൽ കൂടാതെ 2021 ഇൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ, ട്രെൻഡ് ആയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ച ഏക മലയാള ചിത്രവും ദൃശ്യം 2 ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close