കുറുപ്പ്, ദൃശ്യം 2 പോലെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ തീയേറ്ററിലേക്ക് മടങ്ങിയെത്തും: വിനീത് ശ്രീനിവാസൻ..!

Advertisement

മലയാള സിനിമയിലെ ഓൾ റൗണ്ടർ ആണിപ്പോൾ വിനീത് ശ്രീനിവാസൻ. നടനും ഗായകനും നിർമ്മാതാവും രചയിതാവും സംവിധായകനുമൊക്കെയായ വിനീത് ഇപ്പോൾ ചെയ്യുന്നത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഹൃദയം എന്ന ചിത്രമാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ അമ്പതു ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായപ്പോഴാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതും ഇന്ത്യൻ സിനിമാ ലോകം നിശ്ചലമായതും. ഹൃദയത്തിൽ ഇനി ഷൂട്ട് ചെയ്യാനുള്ളത് ഔട്ട് ഡോർ രംഗങ്ങൾ ആണെന്നും അതുപോലെ കേരളത്തിൽ വലിയ ജനക്കൂട്ടമുള്ള രംഗങ്ങളും ഷൂട്ട് ചെയ്യാനുണ്ടെന്നും വിനീത് പറയുന്നു. അതിപ്പോൾ സാധ്യമല്ല എന്നത് കൊണ്ട്തന്നെ സാഹചര്യം അനുകൂലമാക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോറോണക്കാലം കഴിഞ്ഞുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ചും വിനീത് ശ്രീനിവാസൻ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു.

ചെറിയ ബഡ്ജറ്റിൽ മികച്ച ചിത്രങ്ങൾ ഒരുക്കാനുള്ള കഴിവ് മലയാള സിനിമയുടെ എക്കാലത്തേയും പ്രത്യേകതയാണെന്നും അതുകൊണ്ടു തന്നെ സിനിമ മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും വിനീത് പറയുന്നു. മാത്രമല്ല മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം കുറുപ്പ് എന്നിവയെത്തുന്നതോടെ തീയേറ്ററുകളിലേക്കു പ്രേക്ഷകർ മടങ്ങിയെത്തുമെന്നും വിനീത് പറഞ്ഞു. സാഹചര്യം സുരക്ഷിതമാണെന്ന് തോന്നുമ്പോൾ മാത്രമേ ഈ ചിത്രങ്ങൾ എത്തുകയുള്ളൂ എന്നത് കൊണ്ട് തന്നെ ഇവ കാണാൻ പ്രേക്ഷകർ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നു വിനീത് ശ്രീനിവാസൻ പറയുന്നു. താൻ ഇതുവരെ ചെയ്തതിൽ, ബഡ്ജറ്റിന്റെ വലിപ്പം വെച്ച് ഏറ്റവും വലിയ ചിത്രമാണ് ഹൃദയമെന്നും വിനീത് പറഞ്ഞു. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമാകും ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിക്കുക. ഷൂട്ടിംഗ് കഴിഞ്ഞ കുറുപ്പ് ഓണത്തിനോ അല്ലെങ്കിൽ ഒക്ടോബറിലോ തീയേറ്ററുകളിൽ എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close