എമ്പുരാനിലെ ഡ്രാഗൺ; എബ്രഹാം ഖുറേഷി നേരിടുന്നത് കുപ്രസിദ്ധമായ യസുകാ ഗാങിനെ?

Advertisement

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രം എമ്പുരാന്റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്ത് വിട്ടത്. അടുത്ത വർഷം മാർച്ച് 27 നാണ് ചിത്രം പുറത്ത് വരുന്നത്. റിലീസ് തീയതി പുറത്ത് വിട്ട പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെയും അയാളുടെ പുറകിൽ ഒരു ഡ്രാഗൺ ചിഹ്നവും കാണാമായിരുന്നു. അതാരായിരിക്കും എന്ന ചൂട് പിടിച്ച ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

കൂടുതൽ പേരും അതിനു ഉത്തരമായി പറയുന്നത്, മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ അഥവാ ഖുറേഷി എബ്രഹാം നേരിടാൻ പോകുന്ന വില്ലന്മാരുടെ ഗാങ്ങിന്റെ പ്രതീകമാണ് അതെന്നാണ്. ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് പോസ്റ്ററിൽ ഉള്ളതെന്നും അവർ പറയുന്നു. പോസ്റ്ററിൽ ഉള്ള ഡ്രാഗൺ ടാറ്റൂ കുപ്രസിദ്ധമായ യസുകാ ഗാങ്ങിലെ ഉയർന്ന റാങ്കിൽ ഉള്ളവരുടെ സിംബൽ ആണെന്നും, ഇനി യസുകാ തലവൻ ആയി ആരാണ് വരാൻ പോകുന്നത് എന്ന് വഴിയേ അറിയാം എന്നും അവർ പറയുന്നു.

Advertisement

ലോകത്ത് ഒരുപാട് ക്രിമിനൽ ഗാംഗ്സ് ഉണ്ടെന്നും അതിൽ തന്നെ ഏറ്റവും കൂടുതലുള്ളത് ഏഷ്യയിൽ ആണെന്നതും പരസ്യമായ രഹസ്യമാണ്. ഇന്ത്യയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയായിരുന്നു ഏറ്റവും വലുത്. ഇത്തരം ഗ്യാങ്ങുകൾക്ക് അവരുടേതായ ടാറ്റുകളും പ്രവർത്തന ശൈലികളുമുണ്ട്. എമ്പുരാൻ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഇത്തരം ഗാംഗ്‌സിനെ കുറിച്ച് ആയിരിക്കാം. ബാംബൂ യൂണിയൻ എന്നൊരു തായ്‌വാനീസ് ഗാങ്ങിന്റെയും ട്രയാഡ്സ് എന്ന ചൈനീസ് ഗാങ്ങിന്റെയും സിംബൽ ഡ്രാഗൺ ആണ്.

ലോകം മുഴുവൻ ഇവർക്ക് ബന്ധങ്ങൾ ഉണ്ട്. പ്രധാനമായും മനുഷ്യക്കടത്തിലൂടെയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. അത്തരത്തിലുള്ള ഏതെങ്കിലും ഗ്യാങിലെ പ്രധാനിയുടെ സിംബൽ ആയിരിക്കാം പോസ്റ്ററിൽ ഉള്ളത് എന്നത് കൊണ്ട് മലയാളത്തിലോ ഇന്ത്യയിലോ ഉള്ള നടൻമാർ ആരും ആയിരിക്കില്ല പോസ്റ്ററിൽ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ഒരു മൂന്നാം ഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close