തൃശൂരിന്റെ ചിരിയും ബൈക് റേസിന്റെ ആവേശവും നിറച്ചു ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് കേരളം കീഴടക്കുന്നു..!

Advertisement

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ഇന്നലെ തീയേറ്ററുകളിൽ എത്തി. അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സ്വീകരണം ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ലഭിച്ച ഈ ചിത്രം ജനഹൃദയങ്ങൾ ഭരിക്കും എന്നാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പറയുന്നത്. സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് റിയാസ് മാറാത് ആണ്. മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.

തൃശൂർ ജില്ലാ കളക്ടർ ആയി എത്തുന്ന സാജൻ ജോസഫ് ഐ എ എസിന്റെയും തൃശൂരിലെ പ്രശസ്ത ബൈക് റേസർ ആയ ജിതേന്ദ്രന്റെയും മകൾ എഫിമോളുടെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. കാലങ്ങൾക്കു മുൻപ് നിലച്ചു പോയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് പുനരാരംഭിക്കുന്നതുമായി ബന്ധപെട്ടു ആണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. തൃശൂർ സ്ലാങിലൂടെ കൊണ്ട് വന്ന ചിരിയും അതുപോലെ തന്നെ ബൈക് റേസ് തരുന്ന ആവേശവും നിറഞ്ഞ ഈ ചിത്രത്തിൽ വൈകാരികതക്കും പ്രാധാന്യം ഉണ്ട്. ഒരുപാട് ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisement

അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ തന്നെ ഗോപി സുന്ദർ നൽകിയ സംഗീതവും ചിത്രം നൽകിയ ആവേശത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മനോജ് കണ്ണോത് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തെ ഒരു ബൈക് റേസ് പോലെ വേഗതയിൽ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഈ ചിത്രത്തിൽ സാജൻ ജോസഫ് ആയി കുഞ്ചാക്കോ ബോബനും , എഫിമോൾ ആയി നൈല ഉഷയും ജിതേന്ദ്രൻ ആയി സിദ്ദിക്കും മികച്ച പ്രകടനം കാഴ്ച വെച്ചു. സത്തൻ എന്ന കഥാപാത്രം ആയി എത്തിയ പുതുമുഖവും അതുപോലെ തന്നെ വിനായകൻ, നെടുമുടി വേണു എന്നിവരും മിന്നുന്ന പ്രകടനം തന്നെയാണ് നൽകിയത്. ഹാരിഷ് കണാരൻ, നിർമ്മൽ , ടിനി ടോം, അശോകൻ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. ഏതായാലും ഈ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് പ്രേക്ഷകരുടെ മനസ്സിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു കഴിഞ്ഞു എന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close