ഡബ്ലു സി സി, മീടു ഉൾപ്പെടെയുള്ള മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു ദിവ്യ ഉണ്ണി..

Advertisement

മലയാള സിനിമയിൽ ബാലതാരമായി വരുകയും പിന്നിട് മലയാളത്തിൽ നായികയായി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ദിവ്യ ഉണ്ണി. അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം. 1987 ൽ നീയെത്രെ ധന്യ എന്ന ചിത്രത്തിലൂടെയാണ് താരം ബാലതാരമായി കടന്നു വരുന്നത്. 1996 ൽ വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായിക വേഷം കൈകാര്യം ചെയ്തത്. ഒരു മറവത്തൂർ കനവ്, ഫ്രണ്ട്സ്, ഉസ്താദ്, സൂര്യപുത്രൻ, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മലയാള സിനിമയിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചു ദിവ്യ ഉണ്ണി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മലയാള സിനിമ ഒരുപാട് മാറിയെന്നും സാമൂഹിക വിഷങ്ങളെ അടിസ്ഥാനമാക്കി നിരവധി സിനിമകൾ വരുന്നുണ്ട് എന്ന് താരം വ്യക്തമാക്കി. സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന ചിത്രങ്ങളുടെ ഭാഗമാവാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്ന് താരം പറയുകയുണ്ടായി. സി യു സൂൺ എന്ന ഫഹദ് ചിത്രമാണ് അവസാനമായി കണ്ട മലയാള ചിത്രമെന്നും താരം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമ ഇന്ത്യൻ സിനിമയെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അതൊക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു എന്ന് ദിവ്യ ഉണ്ണി വ്യക്തമാക്കി. മലയാള സിനിമ മേഖയിൽ ഡബ്ല്യൂ സി സി, മീടു, ഉൾപ്പെടെ മറ്റ് ചില മാറ്റങ്ങൾ ഉണ്ടായത് ശ്രദ്ധിക്കാറുണ്ടോ എന്ന് അഭിമുഖത്തിൽ ദിവ്യ ഉണ്ണിയോട് ചോദിക്കുകയുണ്ടായി. വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്. അതേക്കുറിച്ച് ഒന്നും അറിയില്ല എന്ന് താൻ പറയുന്നില്ലയെന്നും അതിലേക്ക് സമയവും ഊർജവും നൽകി കൂടുതൽ അറിയാൻ ശ്രമിക്കാറില്ല എന്ന് താരം വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close