പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം

Advertisement

ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നായികയാണ് ദിവ്യ പിള്ള. തുടര്‍ന്നു പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള നായികയായി.

ദിവ്യ പിള്ളയെ കാത്ത് ഒരു വമ്പന്‍ ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ദിവ്യ പിള്ളയെ തേടി എത്തിയിരിക്കുന്നത്.

Advertisement

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസിലാണ് ദിവ്യ പിള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, തമിഴ് താരം മഹിമ നമ്പ്യാര്‍ എന്നിവരാണ് മാസ്റ്റര്‍ പീസിലെ മറ്റ് നായികമാര്‍.

എഡ്വര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കോളേജ് അദ്ധ്യാപകന്‍റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

എഡ്വര്‍ഡ് ലിവിങ്സ്റ്റണും ദിവ്യ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ബന്ധം സസ്പെന്‍സ് ആണെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മാസ്റ്റര്‍ പീസിന്‍റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ മെഗാസ്റ്റാര്‍ തന്‍റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തു വിടുകയുണ്ടായി. വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്ററിന് ലഭിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close