ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ; പോരാട്ടത്തിന്‍റെ പോസ്റ്റര്‍ എത്തി

Advertisement

25000 രൂപയ്ക്ക് ഒരു സിനിമ.. കേള്‍ക്കുമ്പോള്‍ ഇതെല്ലാം നടക്കുമോ എന്നു ആലോചിച്ച് നെറ്റി ചുളിക്കാന്‍ വരട്ടെ. 25000 രൂപയ്ക്ക് ഒരു സിനിമയെടുത്ത് റിലീസിങ്ങിന് ഒരുക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

പോരാട്ടം എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് പ്ലാന്‍ ബി ഇന്‍ഫോടൈന്‍മെന്‍റ്സിന്‍റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തു വിട്ടു. മൂത്തൊന്‍, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത പവി ശങ്കറാണ് പോരാട്ടത്തിന് വേണ്ടി പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

porattam, bilahari, shalin zoya

ഏതാനും സിനിമകളില്‍ ബാലതാരമായി എത്തിയ ശാലിന്‍ സോയാ നായികയായി എത്തുന്ന ആദ്യ സിനിമ കൂടിയാണ് പോരാട്ടം. ശാലിന്‍ സോയയെ മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്.

നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. 4K ക്വാളിറ്റിയിലാണ് പോരാട്ടം ശ്രീരാജ് ഒരുക്കിയിരിക്കുന്നത്.

ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങും മുജീബ് മജീദ് സംഗീതവും കൈകാര്യം ചെയ്യുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close