![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/03/disco-raveendran-praises-dulquer-salmaan-as-next-kamal-hasan-who-is-well-known-in-every-languages.jpg?fit=1024%2C592&ssl=1)
ഒരു കാലത്ത് കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തിയാണ് ഡിസ്കോ രവീന്ദ്രൻ. ഓവർ നൈറ്റ് സ്റ്റാർ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർതാരമായ വ്യക്തിയാണ് ഡിസ്കോ രവീന്ദ്രൻ. ഒരു തലൈരാഗം എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ കേരളക്കരയിൽ ശ്രദ്ധ നേടിയത്. കമൽ ഹാസന്റെയൊപ്പം രവീന്ദ്രൻ നിൽക്കുന്ന 40 അടി കട്ട് ഔട്ട് അദ്ദേഹത്തിന്റെ നാട്ടിൽ ഒരുകാലത്ത് ഹിറ്റായിരുന്നു. നടൻ രവീന്ദ്രൻ ക്ലബ് എഫ്.എമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കഷ്ടപ്പെട്ട് സിനിമയിൽ വന്ന വ്യക്തിയല്ല താൻ എന്നും സിനിമയെ അക്കാദമിക്കലി കൊണ്ട് പോകാനാണ് ഇഷ്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. എഴുതാനും ചലച്ചിത്ര മേളകളുടെ ഭാഗമാവാനും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരിക്കൽ താരമായി പിന്നീട് സിനിമയിൽ നിന്ന് പോവുക വലിയ ബുദ്ധിമുട്ടാണെന്നും അതിന് കഠിനാദ്ധ്വാനം തന്നെ ചെയ്യണം എന്ന് രവീന്ദ്രൻ തുറന്ന് പറയുകയുണ്ടായി. നടൻ ദുൽഖർ സൽമാനെ കണ്ടിരുന്നെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിനോട് പറയുക എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഡിസ്കോ രവീന്ദ്രൻ നൽകിയത്. ഉലക നായകൻ കമൽ ഹാസൻ കഴിഞ്ഞാൽ എല്ലാ ഭാഷകളിലുള്ള സിനിമ പ്രേമികൾ ഇഷ്ടപ്പെടുന്ന താരമാകാൻ നിനക്കെ കഴിഞ്ഞിട്ടുള്ളൂ എന്ന് ദുൽഖറിനോട് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്നും നന്നായി ഇതുപോലെ ചെയ്യണം എന്ന് ദുൽഖറിനോട് പറയുമെന്ന് ഡിസ്കോ രവീന്ദ്രൻ കൂട്ടിച്ചേർത്തു. ഹിന്ദി, തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളിൽ ഒരു വർഷം തന്നെ അഭിനയിക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത താരമാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ വിജയകരമായി ഇപ്പോൾ പ്രദർശനം തുടരുകയാണ്.