കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്നവർ അറിയാൻ; സംവിധായകൻ വ്യാസന്റെ വാക്കുകൾ വൈറൽ ആവുന്നു

Advertisement

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുകയും പിന്നീട ജാമ്യം ലഭിച്ചു പുറത്തു വരികയും ചെയ്ത നടൻ ആണ് ജനപ്രിയ നായകൻ ദിലീപ്. ആ കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അതിനിടയിൽ നടിയെ ആക്രമിച്ച കേസിൽ തെളിവായി ദിലീപിന് എതിരെ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങൾ ദിലീപിന് നല്കാൻ കഴിയില്ല എന്ന് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ് ഇപ്പോൾ. നടിയുടെ സ്വകാര്യതയെ മാനിച്ച് ആണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഈ വിധി വന്ന ഉടനെ സുപ്രീം കോടതി വിധി ദിലീപിന് എതിരാണ് എന്ന രീതിയിൽ ആണ് വാർത്തകൾ വരാൻ തുടങ്ങിയത്. അതിനെതിരെ പ്രതികരിച്ചു കൊണ്ട് പ്രശസ്ത സംവിധായകനും രചയിതാവും നിർമ്മാതാവും ആയ വ്യാസൻ കെ പി ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുകയാണ്.

വ്യാസൻ കെ പി യുടെ വാക്കുകൾ ഇപ്രകാരം, ” കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്. ദിലീപിനു എല്ലാം കൊണ്ടും അനുക്കുലമാണു ഈ വിധി, ഒന്ന് കോടതി ദൃശ്യങ്ങള്‍ കൊടുക്കാന്‍ വിധിച്ചിരുന്നെങ്കില്‍ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകര്‍പ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു (ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ). ദൃശ്യങ്ങള്‍ ലീക്കായാല്‍ ദിലീപ് അകത്താകുമല്ലൊ ? രണ്ട് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തീട്ടുണ്ട്.

Advertisement

അതായതു ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാന്‍ സുവര്‍ണ്ണാവസരമാണു കോടതി നല്‍കിയിരിക്കുന്നത്, ഇത് കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത് ഫോറന്‍സിക്ക് വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്. അതായത് ഉത്തമന്മാരെ, ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങള്‍ ഇനി അധികം വൈകാതെ രേഖയാവും, അത് തന്നെയാണു ദിലീപിനും വേണ്ടത് എന്ന് തോന്നുന്നു…? “.

ദിലീപ് നായകനായ ശുഭരാത്രി എന്ന ചിത്രം ഒരുക്കിയ വ്യാസൻ കെ പി ദിലീപ് ചിത്രം രചിച്ചിട്ടും ഉണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close