മറഡോണ എന്ന ടൈറ്റിലിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ വിഷ്ണു നാരായണൻ..!!

Advertisement

ടോവിനോയുടെ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് മറഡോണ. മായാനദിയ്ക്ക് ശേഷം സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റടുത്ത ചിത്രം എന്നും കൂടി വിശേഷിപ്പിക്കാം. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, കോമഡി, ഫാമിലി, എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനറായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മറഡോണ എന്ന ടൈറ്റിൽ റോളിലാണ് ടോവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു യുവാവിന് പിന്നീട് ജീവിതത്തിൽ വരുന്ന വലിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയ്ക്ക് മറഡോണ എന്ന ടൈറ്റിൽ നൽകിയതിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ വിഷ്ണു നാരായണൻ രംഗത്തെത്തിയിരിക്കുകയാണ്.

മറഡോണ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ ശേഷം സിനിമ പ്രേമികൾ ഫുട്ബാൾ എന്ന കളിക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കുന്ന ചിത്രമായിരിക്കും എന്നാണ് ആദ്യം കരുതിയത്, ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പേര് തന്നെയാണ് അതിന് പ്രധാന കാരണം എന്ന് തന്നെ വിശേഷിപ്പിക്കാം. വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ വിഷ്ണു നാരായണനും തിരകഥാകൃത്ത് കൃഷ്ണ മൂർത്തിയും മറ്റൊരു രീതിയിലായിരുന്നു സിനിമ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. ചാവകാടിന്റെ പഞ്ചാത്തലത്തിൽ ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്ന രണ്ട് യുവാക്കളിലൂടെ കഥ പറയുവാനാണ് തീരുമാനിച്ചത്, എന്നാൽ സിനിമയുടെ ത്രില്ലർ സ്വഭാവത്തെ ബാധിക്കും എന്ന് കരുതി കഥ വീണ്ടും തിരുത്തി എഴുതുകയായിരുന്നു. കേന്ദ്ര കഥാപാത്രത്തിന് നൽകിയ മറഡോണ എന്ന പേര് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു, അതുകൊണ്ട് മാത്രമാണ് ചിത്രത്തിന്റെ ടൈറ്റിലും മറഡോണ എന്ന് നിഞ്ചയിച്ചെതെന്ന് സംവിധായകൻ വിഷ്ണു നാരായണൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. മറഡോണ എന്ന ചിത്രത്തെ കുറിച്ചു തനിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലയെന്നും അനിമൽ ബോര്ഡിന്റെ സർട്ടിഫിക്കറ്റിന് വേണ്ടി ഡൽഹി വരെ പോയതും റിലീസ് തിയതി നിഞ്ചയിക്കുന്നതിലായിരുന്നു ടെൻഷൻ ഉണ്ടായതെന്നും സംവിധായകൻ വ്യക്തമാക്കി. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസ്സോസിയേറ്റ് ഡയറക്ടറായും വിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close