ഡബ്ള്യു സി സി യിൽ നിന്ന് കൊഴിഞ്ഞു പോക്ക്; പിന്മാറുന്നതായി അറിയിച്ചു സംവിധായിക വിധു വിൻസെന്റ്..!

Advertisement

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായി തുടങ്ങിയ സംഘടനയാണ് ഡബ്ള്യു സി സി. വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പേരിലാരംഭിച്ച ഈ സംഘടനയുടെ നേതൃ സ്ഥാനത്തു നിന്നതു നടിമാരായ രേവതി, പാർവതി തിരുവോത്, പദ്മപ്രിയ, റിമ കല്ലിങ്കൽ, സംവിധായിക അഞ്ജലി മേനോൻ, രചയിതാവ് ദീദി ദാമോദരൻ തുടങ്ങിയവരാണ്. അതുപോലെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടി മഞ്ജു വാര്യർ, പ്രശസ്ത സംവിധായിക വിധു വിൻസന്റ് തുടങ്ങിയവരും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നു. എന്നാൽ തുടക്കം മുതൽ തന്നെ മഞ്ജു വാര്യർ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് വ്യകതിപരമായ കാരണങ്ങളാൽ മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ സംവിധായിക വിധു വിൻസെന്റും ഡബ്ള്യു സി സിയിൽ നിന്ന് താൻ പിന്മാറുകയാണ് എന്നറിയിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലെ പോസ്റ്റിലൂടെയാണ് ഈ വിവരം വിധു വിൻസെന്റ് ഏവരെയും അറിയിച്ചത്.

വിധു വിൻസെന്റ് കുറിച്ച വാക്കുകൾ ഇപ്രകാരം, വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു. സംസഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ മാൻ ഹോൾ, അതുപോലെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത സ്റ്റാൻഡ് അപ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് വിധു വിൻസെന്റ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close