മലയാള സിനിമയിൽ വേഷപകർച്ചകൊണ്ടും സൗണ്ട് മോഡുലേഷൻകൊണ്ടും വിസ്മയം തീർക്കാറുള്ള വ്യക്തിയാണ് മമ്മൂട്ടി. വളരെ അനായാസമായി ഒരു കഥാപാത്രമായിമാറാൻ കഴിവുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. നടൻ മമ്മൂട്ടിയെ കുറിച്ചു സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മറ്റുള്ള നടന്മാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനം ഡബ്ബിങ് വേളയിൽ കുറയാറുണ്ട്, എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാര്യത്തിൽ മാത്രം നേരെ തിരിച്ചാണ്. ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനത്തേക്കാൾ ഏറെ മുകളിൽ നിൽക്കുന്ന പ്രകടനമാണ് താരം ഡബ്ബിങ് വേളകളിൽ നടത്താറുള്ളതെന്ന് സംവിധായകൻ സിദ്ദിഖ് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ മറ്റ് നടന്മാരിൽ നിന്ന് മമ്മൂട്ടി എന്ന നടനെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ് എന്ന് സിദ്ദിഖ് പറയുകയുണ്ടായി. വോയിസ് മോഡുലേഷൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയുടെ അത്രെയും കഴിവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടോ എന്ന കാര്യത്തിൽ സംശയം ആണെന്ന് സിദ്ദിഖ് വ്യക്തമാക്കി. അത്രയധികം ശബ്ദ വ്യതിയാനമാണ് മമ്മൂട്ടി എന്ന നടൻ നാളിതുവരെ ചെയ്തു ഫലിപ്പിച്ചിട്ടുള്ളത്. വോയ്‌സ് മോഡുലേഷന്റെ കാര്യത്തിലും മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ സിദ്ദിഖ് നടൻ മമ്മൂട്ടിയെ കുറിച്ചു വാചാലനായത്. മമ്മൂട്ടി- സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ ചിത്രങ്ങൾ നിരൂപ പ്രശംസയും ബോക്സ് ഓഫീസിൽ വലിയ വിജയം കൈരിവരിച്ച ചിത്രങ്ങളുമായിരുന്നു.