ആ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ വേണ്ടെന്നു ഫാസിൽ; പക്ഷെ കറങ്ങി തിരിഞ്ഞു മോഹൻലാലിൽ തന്നെയെത്തി ആ സൂപ്പർ ഹിറ്റ് ചിത്രം..!

Advertisement

മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ എത്തിച്ച സംവിധായകർ ആണ് സിദ്ദിഖ്- ലാൽ ടീം. വിയറ്റ്നാം കോളനി, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദര്‍, ഹിറ്റ്‌ലര്‍, റാംജി റാവു സ്പീക്കിങ്ങ് തുടങ്ങിയ വമ്പൻ ഹിറ്റുകൾ ഇവരുടേതാണ്. മിമിക്രിയിൽ നിന്നും സിനിമയിൽ എത്തിയ ഇവർ തങ്ങളുടെ കരിയർ ആരംഭിച്ചത് പ്രശസ്ത സംവിധായകനായ ഫാസിലിന്റെ സഹായികൾ ആയാണ്. ഇവർ ആദ്യമായി ജോലി ചെയ്ത ഫാസിൽ ചിത്രമാണ് സൂപ്പർ മെഗാ ഹിറ്റായി മാറിയ നോക്കെത്താ ദൂരത്തു കണ്ണും നട്ട്. മോഹൻലാൽ, നദിയ മൊയ്തു, പദ്മിനി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ആണ് വലിയ ഓളം ആണ് ഉണ്ടാക്കിയത്. ഈ ചിത്രത്തിൽ ജോലി ചെയ്തപ്പോൾ ഉണ്ടായ ഒരു സംഭവം കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പങ്കു വെക്കുകയാണ് സംവിധായകൻ സിദ്ദിഖ്. സിനിമയില്‍ ശ്രീകുമാര്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ വേണ്ട എന്നാണ് ഫാസില്‍ ആദ്യം പറഞ്ഞതെന്ന് സിദ്ദിഖ് പറയുന്നു.

മോഹൻലാൽ അസാമാന്യനായ നടനാണ് എന്നും പക്ഷെ ഈ കഥാപാത്രം ചെയ്യാൻ ഒരു പയ്യൻ മതി എന്നുമായിരുന്നു ഫാസിലിന്റെ തീരുമാനം. പക്ഷേ കഥയുണ്ടാക്കി വന്നപ്പോള്‍ ഈ കഥാപാത്രം വളരെ ആഴമുള്ള ഒന്നാണെന്നും, തൊട്ടടുത്ത വീട്ടിലെ പയ്യനാണെങ്കില്‍ കൂടിയും വളരെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമാണ് ശ്രീകുമാർ എന്നും പാച്ചിക്കക് മനസ്സിലായതോടെ പിന്നെ മോഹൻലാൽ അല്ലാതെ മറ്റൊരാൾ അത് ചെയ്യാനില്ല എന്ന് തീരുമാനിക്കുകയും അങ്ങനെ ആ കഥാപാത്രം മോഹൻലാലിലേക്കു എത്തുകയുമായിരുന്നു. താനും ലാലും ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ്ങ് എന്ന സിനിമയില്‍ സായികുമാർ അവതരിപ്പിച്ച നായക കഥാപാത്രം മോഹന്‍ലാലിനെ മനസ്സില്‍ കരുതിയാണ് തങ്ങള്‍ തയ്യാറാക്കിയതെന്നും സിദ്ദിഖ് പറയുന്നു. ഇവർ ആദ്യമായി എഴുതിയ പപ്പൻ പ്രീയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. മോഹൻലാലിനെ നായകനാക്കി ഇവർ ഒരുക്കിയ വിയറ്റ്നാം കോളനി 1992 ഇൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രവുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close