ഒടിയനിൽ മമ്മൂട്ടി ഉണ്ടാകുമോ?വിശുദ്ധീകരണവുമായി ശ്രീകുമാർ മേനോൻ..

Advertisement

അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയെന്നും തുടർന്ന് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നു എന്നും വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരക്കുന്നുണ്ടായി. ചരിത്ര സിനിമയായ മാമങ്കത്തിൽ നിന്നാണ് സെറ്റിലേക്ക് എത്തിയത് എന്ന വാർത്ത കൂടി പ്രചരിച്ചതോടെ പലരും ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ആയ ഒടിയൻ മാണിക്യന്റെ ഗുരു ആയാണ് എത്തുന്നത് എന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതികരണത്തിനായി എത്തിയത്.

വാർത്തകൾ പൂർണ്ണമായും നിഷേധിക്കുക ആണെന്നും അവ കെട്ടിച്ചമച്ചത് ആണെന്നും അദ്ദേഹം അറിയിച്ചു. ഒടിയനെ ഒടി വിദ്യകൾ പഠിപ്പിക്കുന്ന ഗുരുവിന്റെ കഥാപാത്രം ചിത്രത്തിൽ ഉണ്ടെന്നും ഒടിയനെ പോലെ തന്നെ രണ്ടു കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ആണെന്നും ശ്രീകുമാർ മേനോൻ പറയുക ഉണ്ടായി. വളരെ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് ഇതെന്നും അതുകൊണ്ട് തന്നെ ബോളീവുഡിൽ നിന്നുമുള്ള ഒരു പ്രമുഖ നടനാണ് ചിത്രത്തിൽ എത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പദ്മ പുരസ്‌ക്കാര ജേതാവ് കൂടിയായ ഈ നടൻ തെന്നിന്ത്യൻ സിനിമയിൽ ആദ്യമായാണ് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരപ്പിള്ളിയിൽ മഞ്ജു വാര്യരും മോഹൻലാലുംഒത്തുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിലാണ് ടീം ഒടിയൻ . എന്ത് തന്നെ ആയാലും ഗുരുവായി എത്തുന്ന ആ നടൻ ആരായിരിക്കും എന്ന പുതിയ ആകാംഷയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ് വി. എ. ശ്രീകുമാർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close