മോഹൻലാലിന്റെ ലെറ്റർപാഡിലെ ഒപ്പിന് 14 കോടിയുടെ വില; നഷ്ടങ്ങൾ ഉണ്ടാക്കാത്ത താരമെന്നു സംവിധായകൻ

Advertisement

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിലധികമായി മലയാള സിനിമയിലെ സൂപ്പർ താരമായി തുടരുന്ന നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്നതിന് പുറമെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ കൂടിയാണ് മോഹൻലാൽ. 1980 കളിൽ സൂപ്പർ താരമായി അവരോധിക്കപ്പെട്ട ഇന്ത്യൻ സൂപ്പർ താരങ്ങളിൽ ഇന്നും വമ്പൻ താരമൂല്യമുള്ള ഒരു സൂപ്പർ താരം കൂടിയാണ് ഈ നടൻ. ദൃശ്യം, പുലിമുരുകൻ, ലുസിഫെർ എന്നീ മോഹൻലാൽ ചിത്രങ്ങൾ മലയാള സിനിമയുടെ അതിരും എതിരും ഭേദിച്ചു നേടിയ മഹാവിജയങ്ങൾ മലയാള സിനിമയെ തന്നെ ലോക വിപണിയിലെത്തിച്ചു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത് മലയാള സിനിമാ ഇൻഡസ്ട്രി ഭരിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ്.

Advertisement

മോഹൻലാൽ ഒരു ലെറ്റർപാഡിൽ ഒപ്പിട്ടു, താൻ ഡേറ്റ് നൽകിയിരിക്കുന്നു എന്നു പറഞ്ഞാൽ, അപ്പോൾ തന്നെ ആ ചിത്രത്തിന് 14 കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. തീയേറ്ററിൽ പരാജയപ്പെടുന്ന മോഹൻലാൽ ചിത്രങ്ങൾ പോലും നിർമ്മാതാക്കൾക്കു നഷ്ട്ടമുണ്ടാക്കില്ല എന്നും അദ്ദേഹം പറയുന്നു. ഈ അടുത്തിടെ റിലീസ് ആയ മോഹൻലാൽ ചിത്രം ബിഗ് ബ്രദർ വലിയ തീയേറ്റർ പരാജയം ആണെങ്കിലും അതിന്റെ നിർമ്മാതാക്കൾക്കു നഷ്ടമുണ്ടാക്കി കാണില്ലായെന്നും അത്ര സ്ഥിരതയാർന്ന മാർക്കറ്റ് വാല്യു ഉള്ളത് കൊണ്ടാണ് മോഹൻലാൽ മലയാള സിനിമ ഭരിക്കുന്നത് എന്നും ശാന്തിവിള ദിനേശ് പറയുന്നു. 1980 കൾ മുതൽ മലയാള സിനിമയിലെ നിറ സാന്നിധ്യമായ ശാന്തിവിള ദിനേശ് ഇതിഹാസ സംവിധായകരായ ശശികുമാർ, ജോഷി എന്നിവരുടെയെല്ലാം അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. മലയാള സിനിമയിൽ പി ആർ ഓ ആയും അതുപോലെ മലയാള സിനിമയുടെ നിർമ്മാണ- വിതരണ മേഖലകളിലും ജോലി ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close