വാർത്തകൾ വ്യാജം; ഷങ്കർ പ്രതികരിക്കുന്നു..!

Advertisement

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ഷങ്കർ, പതിനൊന്നു വർഷം മുൻപ് ഒരുക്കിയ സൂപ്പർഹിറ്റ് ബ്രഹ്മാണ്ഡ ചിത്രമാണ് യന്തിരൻ. സൂപ്പർ സ്റ്റാർ രജനികാന്ത്, ഐശ്വര്യ റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രവുമായി ബന്ധപെട്ടു ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷങ്കറിപ്പോൾ. യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് എന്നായിരുന്നു വാർത്ത. എഴുത്തുകാരൻ ആരുർ തമിഴ്‌നാടന്റെ പരാതിയിലാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി എന്നും വാർത്തകളിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത കേട്ട് ഞെട്ടിയ ഷങ്കർ, ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കോടതിയെ സമീപിച്ചപ്പോൾ ആണ് അങ്ങനെയൊരു ജാമ്യമില്ലാ വാറന്റ് ഷങ്കറിന്റെ പേരിൽ നൽകിയിട്ടില്ല എന്നത് കോടതിയും വ്യക്തമാക്കിയത്. എന്നാൽ അങ്ങനെ ഒരു വാർത്ത പടരാൻ ഇടയായത് ഓൺലൈൻ കോടതി നടപടി ക്രമങ്ങളിലെ പിഴവ് മൂലമാണെന്നും ആ തെറ്റ് തിരുത്തിയിട്ടുണ്ടെന്നു കോടതി വൃത്തങ്ങളും വ്യക്തമാക്കിയെന്നും ഷങ്കർ പുറത്തു വിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.

2010 ലായിരുന്നു എഴുത്തുകാരൻ ആരുർ തന്റെ കഥയായ ജുഗിബ’യുടെ കോപ്പിയാണ് യന്തിരൻ എന്നാരോപിച്ചു കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഷങ്കർ മദ്രാസ് കോടതിയെ സമീപിച്ചിരുന്നവെങ്കിലും ആ ഹർജി കോടതി തള്ളി കളഞ്ഞിരുന്നു. എഴുത്തുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർച്ചയായി ഹാജരാകണമെന്നായിരുന്നു സംവിധായകന് കോടതി നൽകിയിരുന്ന നിർദ്ദേശമെന്നും അത് ലംഘിച്ചതിനാണ് ഷങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത് എന്നുമാണ് വാർത്തകൾ പ്രചരിച്ചത്. മൂന്നു വർഷം മുൻപ് യന്തിരന്റെ രണ്ടാം ഭാഗവും ഷങ്കർ സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ കമൽ ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷങ്കർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close