ഇച്ചാക്കയ്ക്ക് പറ്റിയ കഥയ്ക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചിൽ തുടരുന്നു; സംഗീത് ശിവന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു..

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമാണ് സംഗീത് ശിവൻ. ഹിന്ദി, മലയാളം ഭാഷകളിലെ സിനിമകളിലാണ് അദ്ദേഹം കൂടുതലായി പ്രവർത്തിച്ചിരിക്കുന്നത്. 1990 ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അദ്ദേഹം ആദ്യമായി എഴുത്തുക്കാരനായും സംവിധായകനായും രംഗ പ്രവേശനം നടത്തുന്നത്. മോഹൻലാൽ നായകനായിയെത്തിയ സൂപ്പർഹിറ്റ് ചിത്രമായ യോദ്ധയിലൂടെയാണ് സംഗീത് ശിവൻ ശ്രദ്ധേയനായ സംവിധായകനായത്. വീണ്ടും മോഹൻലാൽ ചിത്രമായ നിർണയത്തിലൂടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം വിജയം കൈവരിക്കുകയായിരുന്നു. മമ്മൂട്ടി- സംഗീത് ശിവൻ കൂട്ടുകെട്ടിന് വേണ്ടി വർഷങ്ങളായി സിനിമ പ്രേമികളും ആരാധകരും കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം സംഗീത് ശിവൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തമ്മിൽ ഇതുവരെ ഒരു സിനിമ ചെയ്തിട്ടിലെങ്കിലും നല്ല ബന്ധം മമ്മൂട്ടിയുമായി കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് കുറിപ്പിൽ സംഗീത് ശിവൻ രേഖപ്പെത്തുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം നടക്കാതെ പോയ പ്രോജക്റ്റിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം:

Advertisement

ഇച്ചാക്കയ്ക്ക്. ആദ്യമേ എല്ലാവിധ ജന്മദിനാശംസകളും നേരട്ടെ. എന്റെ ആദ്യചിത്രം വ്യൂഹം കണ്ടതിനു ശേഷം അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആദ്യമായി ഇച്ചാക്കയുമായി സംസാരിക്കുന്നത്. പിന്നീട് ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒരു ചെന്നൈ യാത്രയിൽ ആണ്. യോദ്ധ സിനിമ റിലീസ് ആയ സമയം. ഫ്ലൈറ്റിൽ യാത്രക്കായി പുറപ്പെട്ട എന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്യിപ്പിച്ചു, ശേഷം അദ്ദേഹത്തിന്റെ പുതിയ കാറിൽ ആണ് ഞങ്ങൾ യാത്ര തിരിച്ചത്. ഇച്ചാക്ക തന്നെ ആയിരുന്നു ചെന്നൈ വരെ ഡ്രൈവ് ചെയ്തത്. വഴിയോരത്തെ തട്ടുകയിൽ നിന്ന് ആയിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചത്. വളരെ സിംപിൾ ആയ ഒരു മനുഷ്യൻ.

ഞങ്ങൾ തമ്മിൽ ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ഫാമിലി ആയിട്ടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. യാദൃശ്ചികമായി ഇച്ചാക്ക വീട്ടിൽ വരികയും അദ്ദേഹത്തിന്റെയും ഫാമിലിയുടെയും ഒരുപാട് ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

ഇന്നും ഞാൻ കേൾക്കുന്ന ചോദ്യമാണ് എന്താണ് ഇച്ചാക്കയെ വെച്ച് ഒരു മൂവി ചെയാത്തത് എന്ന്. യോദ്ധക്ക് ശേഷം ഇച്ചാക്കയെ വെച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു പ്ലാൻ ചെയ്തത്. രഞ്ജിത്തിനെ ആയിരുന്നു തിരക്കഥ എഴുതാൻ കരുതിയിരുന്നത്. പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ്‌ നടക്കാതെ പോയി. ഇന്നും ഇച്ചാക്കക്ക് പറ്റിയ കഥക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചിൽ തുടരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close