ചെയ്യുന്നത് നെറികേടാണെന്നു പദ്മകുമാറിനോട് യുവ സംവിധായകൻ; മാമാങ്കം വിവാദം തുടരുന്നു..!

Advertisement

മാമാങ്കം സിനിമയില്‍ നിന്നും സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രം പന്തണ്ട് വർഷത്തോളമെടുത്തു സജീവ് രചിച്ച ചിത്രമാണ്. സജീവ് തന്നെയാണ് ഇതിന്റെ ആദ്യ രണ്ടു ഷെഡ്യൂളുകൾ സംവിധാനവും ചെയ്തത്. എന്നാൽ ഈ നവാഗത സംവിധായകന് ഒരു ചിത്രം ഒരുക്കാൻ അറിയില്ലെന്നും അദ്ദേഹത്തിന്റെ സംവിധാനം പോരാ എന്നും ഷൂട്ട് ചെയ്ത അത്രയും  ഭാഗം എഡിറ്റ് ചെയ്തു കണ്ട നിർമ്മാതാവിന് തോന്നുകയും അവർ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ആണ് ഇപ്പോൾ മാമാങ്കം സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ ചെയ്യുന്നത് നെറികേടാണ് എന്ന് പദ്മകുമാറിനോട് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുവ സംവിധായകനായ സജിൻ ബാബു.

പ്രഗത്ഭനായ സംവിധായകനാണ് സജീവെന്നും നിർമ്മാതാവിന്റെ വാദം തെറ്റാണെന്നും സജിൻ ബാബു പറയുന്നു. ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ഒരുപാട് വർഷത്തെ അനുഭവ സമ്പത്തുള്ള സംവിധായകൻ ആണ് സജീവ് എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് സജിൻ ബാബു.  അദ്ദേഹത്തിനാണ് സിനിമയില്‍ ഒരു എക്‌സ്പീരിയന്‍സും ഇല്ലായെന്നും, ആരുടെ കൂടെയും വര്‍ക്ക് ചെയ്ത് പരിചയമില്ല എന്ന തരത്തിലുമുള്ള  വാര്‍ത്തകള്‍ ഇപ്പോൾ പ്രചരിക്കുന്നത്. 12 വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയുടെ ഫൈനല്‍ റിസള്‍ട്ട് എങ്ങനെയെന്ന് സംവിധാകന് നന്നായറിയാം എന്നും നാലഞ്ച് സീന്‍ കളറും, സിജി യും, സൗണ്ടുമൊന്നും ചെയ്യാതെ റഫ് എഡിറ്റ് മാത്രം ചെയ്ത് കണ്ടിട്ട് വിലയിരുത്തിയ നിർമാതാവിനെയും, സില്‍ബന്തികളേയും സമ്മതിക്കണം എന്നും സജിൻ ബാബു തുറന്നടിക്കുന്നു. ആയുസ്സ് മുഴുവന്‍ സിനിമക്കായി നീക്കിവച്ച, ഈ പ്രോജക്ട് തുടങ്ങി വച്ച സജീവിന്റെ പുറത്താക്കിയിട്ട് സിനിമ പൂര്‍ത്തിയാക്കുന്നത് ശരിയായ നടപടിയല്ലായെന്നും, നെറികേടാണെന്നും പുതിയ സംവിധായകന്‍ പത്മകുമാര്‍ സാറെങ്കിലും ഓര്‍മ്മിച്ചാല്‍ നല്ലതു എന്ന് പറഞ്ഞാണ് സജിൻ ബാബു അവസാനിപ്പിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close