കോണ്ടസ ടീമിന് ആശംസകളുമായി സംവിധായകൻ പ്രിയദർശൻ..

Advertisement

അപ്പാനി ശരത്തിനെ നായകനാക്കി നവാഗതനായ സുദീപ് ഇ. എസ് സംവിധാനം ചെയ്യുന്ന ചിത്രം കോണ്ടസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അപ്പാനി ശരത്ത് നായകനായി എത്തുന്ന ചിത്രമാണ് കോണ്ടസ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പ്രേക്ഷകർക്കായി പ്രിയദർശൻ ഇന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും പ്രിയദർശൻ നേരുകയുണ്ടായി. മലയാളികളുടെ പ്രിയനടൻ മോഹൻലാലും മുൻപ് അപ്പാനി ശരത്തിനും ചിത്രത്തിനും ആശംസകൾ അറിയിച്ചിരുന്നു. മോഹൻലാലുമായി ചിത്രത്തെ പറ്റി സംസാരിച്ചു വിവരങ്ങളും പങ്കുവച്ചാണ് അപ്പാനി ശരത്ത് അന്ന് മടങ്ങിയത്. മോഹൻലാലിന് ശേഷം തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലിംഗുസാമിയും കോണ്ടസയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരുന്നു.

Advertisement

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടയായിരുന്നു ശരത്ത് മലയാള സിനിമയിൽ അരങ്ങേറിയത്. ചിത്രത്തിൽ ശരത്ത് അവതരിപ്പിച്ച അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും മറ്റൊരു മാസ്സ് ലുക്കിൽ എത്തിയ അപ്പാനിയെയാണ് കോണ്ടസയുടെ ആദ്യ പോസ്റ്ററിൽ നമുക്ക് കാണാനാവുക. ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി കൂടി ഒരുക്കുന്ന ചിത്രമാണ് എന്നാണ് അറിയാൻ കഴിയുന്നത്.

സുദീപ് ഇ. എസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് റിയാസാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സുഭാഷ് സി. പി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close