മലയാള സിനിമയിലെ സകലകലാവല്ലഭനാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. കവി, കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പൊതുവേദിയിൽ ഒരു വ്യക്തി അദ്ദേഹത്തിനോട് ചോദിച്ച ചോദ്യവും ബാലചന്ദ്രൻ ചുള്ളിക്കാട് രോഷാകുലനായി നൽകിയ മറുപടിയാണ് വൈറലായികൊണ്ടിരിക്കുന്നത്. കവിതയിൽ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണെന്നും ഇനി കവിതയിലേക്ക് തിരിച്ചു വരുമോ സിനിമയുടെ കപട ലോകത്തിൽ നിന്ന് വന്നുകൂടെ എന്നായിരുന്നു ചോദ്യം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറുപടി ഏവരെയും ഒന്നടങ്കം ഞെട്ടിക്കുന്ന വിധത്തിലായിരുന്നു.
സൗകര്യമില്ല എന്ന ഒറ്റ വാക്കാണ് അദ്ദേഹം ആദ്യം ഉപയോഗിച്ചത്. പിന്നീട് കുറച്ചു സമയം ശാന്തനായ ശേഷം തുടർന്നും പറയുകയുണ്ടായി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും മറ്റുള്ള ആളുകൾ ആവശ്യപ്പെട്ടുന്ന കാര്യങ്ങൾ ചെയ്യാറില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി. താൻ തന്റെ ജീവിതമാണ് ജീവിക്കുന്നതെന്നും മറ്റുള്ളവരുടെ ജീവിതം ജീവിക്കാൻ തനിക്ക് സൗകര്യമില്ല എന്ന് അദ്ദേഹം വീണ്ടും ആവർത്തിക്കുകയുണ്ടായി. 140 കവിതകൾ മാത്രമാണ് താൻ എഴുതിയിട്ടുള്ളതെന്നും എഴുതാൻ തോന്നുമ്പോൾ മാത്രമാണ് എഴുതാറുള്ളതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാളത്തിലെയോ മറ്റ് ഭാഷകളിലെ കവിത മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തിയല്ല താനെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുകയുണ്ടായി. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണച്ചു സംവിധായകൻ പ്രിയദർശൻ രംഗത്ത് എത്തിയിരിക്കുകയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറുപടികൾ അടങ്ങുന്ന വിഡിയോ സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതാണ് യഥാർത്ഥ കലാകാരൻ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനെ പ്രിയദർശൻ വിശേഷിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മധുര രാജ, ചിൽഡ്രൻസ് പാർക്ക് എന്നീ ചിത്രങ്ങളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.