ശ്രീരാമനോടുള്ള ഭക്തിയും, ചരിത്രത്തോടുള്ള പ്രതിബദ്ധതയുമാണ് ആദി പുരുഷ്; സംവിധായകൻ മനസ്സ് തുറക്കുന്നു

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കി എടുക്കുന്ന ചിത്രമെന്ന ഖ്യാതിയുമായി വരുന്ന ആദിപുരുഷ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. 500 കോടി മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം അടുത്ത ജൂൺ പതിനാറിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ. ശ്രീരാമനോടുള്ള നമ്മുടെ ഭക്തിയും സംസ്കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും, ഒരു സമ്പൂർണ്ണ ദൃശ്യാനുഭവം നൽകുന്നതിന് വേണ്ടിയാണു ചിത്രത്തിന്റെ റിലീസ് ജനുവരിയിൽ നിന്ന് ജൂണിലേക്കു മാറ്റിയതെന്നും അദ്ദേഹം പറയുന്നു.

രാമരാവണ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാനാണ്. കൃതി സനോൺ സീതയുടെ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറിലെ വി എഫ് എക്സിന്റെ താഴ്ന്ന നിലവാരം ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ആദിപുരുഷ് ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. നേരത്തെ 2023 ജനുവരി രണ്ടാം വാരം റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആദിപുരുഷ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close