![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/08/director-lokesh-kanagaraj-reveals-about-thalapathy-vijays-stardom.jpg?fit=1024%2C592&ssl=1)
വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം മാളവിക മോഹനനാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശാന്തനു തുടങ്ങിയവരും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. മാസ്റ്റർ സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ വിജയ്യുമായി നടത്തിയ സൗഹൃദ സംഭാഷണളും മറക്കാനാവാത്ത അനുഭവങ്ങളും സംവിധായകൻ ലോകേഷ് കനഗരാജ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
വിജയ് വരെ സൗമ്യനായ വ്യക്തി ആണെന്നും വിനയമാണ് അദ്ദേഹത്തെ ഇത്രെയും വലിയ താരമാക്കുന്നത് എന്ന് ലോകേഷ് വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു എന്ന് ലോകേഷ് സൂചിപ്പിക്കുകയുണ്ടായി. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു എന്നും ഒരു അപരിചിതത്വവും അദ്ദേഹത്തിൽ നിന്ന് അനുഭവപ്പെട്ടില്ല എന്ന് ലോകേഷ് പറയുകയുണ്ടായി. വിജയ് തന്നെ ഷൂട്ടിംഗ് സെറ്റിൽ വളരെ കംഫർട്ടബൽ ആക്കിയെന്നും ഒരു പ്രഷർ സിറ്റുവേഷൻ ഇതുവരെ നേരിടേണ്ടി വന്നട്ടില്ല എന്നും വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്തുവിടുന്നതായിരിക്കും എന്ന് ലോകേഷ് കൂട്ടിച്ചേർത്തു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൈദി ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശത്തിനായി ഒരുങ്ങുകയാണ്.