എസ് ഐ മണികണ്ഠൻ ഒരു ചെമ്പ് പോലീസ്; ഉണ്ടയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് സംവിധായകൻ..!

Advertisement

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഉണ്ട എന്ന തന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിൽ ആണ് ഖാലിദ് റഹ്മാൻ. ഹർഷാദ് രചിച്ച ഈ ചിത്രം വെറുമൊരു തമാശ അല്ലെന്നും ഒട്ടേറെ പോലീസുകാരുടെ അനുഭവങ്ങൾ കോർത്തിണക്കിയ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നും ഖാലിദ് റഹ്മാൻ പറയുന്നു. പോലീസ് ഫോഴ്സിൽ നില നിൽക്കുന്ന സീനിയർ- ജൂനിയർ പോരും ജാതി വിവേചനവും എല്ലാം ഇപ്പോൾ മറ നീക്കി പുറത്തു വരുമ്പോൾ ഉണ്ട എന്ന ചിത്രം കൂടുതൽ പ്രസക്തമായി മാറുകയാണ്. അതോടൊപ്പം മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രത്തിന്റെ രൂപീകരണത്തെ കുറിച്ചും ഖാലിദ് സംസാരിക്കുന്നു.

യഥാർത്ഥത്തിൽ ക്യാംപിലുള്ള പോലീസുകാരുടെയും സ്റ്റേറ്റ് പൊലീസിന്റെയും ഡ്യൂട്ടി വ്യത്യസ്തമാണ് എന്നും ക്യാംപിലുള്ള പോലീസുകാരെ കളിയാക്കി വിളിക്കുന്നത് ചെമ്പ് പോലീസ് എന്നാണ് എന്നും ഖാലിദ് റഹ്മാൻ വിശദീകരിക്കുന്നു. ഒറിജിനൽ അല്ല, ചെമ്പ് ആണെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന വിളിപ്പേരാണ് അത്. അങ്ങനെ ഉള്ളവർ പുറത്തിറങ്ങി നിന്നാൽ പോലീസുകാരു പോലും മൈൻഡ് ചെയ്യില്ല. അവർ ചെമ്പ് പൊലീസ്’ ആണെന്നു പറഞ്ഞു കളിയാക്കും. ഈ കാര്യം താൻ മമ്മുക്കയോട് ആദ്യമേ പറഞ്ഞിരുന്നു എന്നു ഖാലിദ് പറയുന്നു. എസ് ഐ മണികണ്ഠൻ ഒരു ചെമ്പ് പോലീസ് ആണെന്ന ആ കാര്യമാണ്‌ അദ്ദേഹത്തെയും ആകർഷിച്ചത്. ആ കഥാപാത്രത്തിന് കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈൽ ആയി നിൽക്കാനോ നെഞ്ചു വിരിച്ചു നടക്കാനോ കഴിയില്ല. ഏതായാലും ഉണ്ട എന്ന ഈ ചിത്രം ഏവരും ഒരേ മനസ്സോടെ സ്വീകരിക്കുമ്പോൾ ഖാലിദ് റഹ്‌മാനും സംഘവും നടത്തിയ വലിയ പരിശ്രമവും അംഗീകരിക്കപ്പെടുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close