ചാണകം കൊണ്ട് പോകുന്ന വണ്ടിയിൽ എറണാകുളത്ത് എത്തിയിട്ട് 25 വർഷങ്ങളായി; അത് കൊണ്ട് ഇവിടെ തന്നെ കാണും..!

Advertisement

കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിയോ ബേബി, നടൻ ജോജു ജോർജിനെ കുറിച്ചെഴുതിയ ഒരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരുപാട് കഷ്ടപ്പെട്ടു സിനിമയിലെത്തി വളർന്നയാളാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലെത്തി ഇപ്പോൾ 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച നടന്മാരിലൊരാൾ എന്ന സ്ഥാനം നേടിയെടുത്തിട്ടുണ്ട് ഈ നടൻ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങൾ നേടിയ ഈ നടൻ ഒരു താരം എന്ന നിലയിലും ഇന്ന് ശ്രദ്ധേയനാണ്. നടൻ മാത്രമല്ല, മികച്ച ചിത്രങ്ങൾ നമ്മുക്കു സമ്മാനിക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ് ജോജു ജോർജ്.

ജോജുവിനെ കുറിച്ചു ജിയോ ബേബി എഴുതിയ വാക്കുകൾ ഇങ്ങനെ, 25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്. ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് Joju ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും. ടോവിനോ തോമസ് നായകനായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആണ് ജിയോ ബേബിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close