മുൻവിധി കൊണ്ട് കാണാതിരുന്ന സിനിമ; മികച്ച സിനിമയെന്ന് തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

Advertisement

മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് മുൻനിര സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലത്തെ പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികൾ തന്നെയാണ് ജീത്തു ജോസഫിനെ മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നല്ല ചിത്രങ്ങൾ ചെയ്യുന്ന മറ്റ് സംവിധായകരെ അഭിനന്ദിക്കുന്ന കാര്യത്തിലും ജീത്തു ജോസഫ് എന്നും മുന്നിൽ തന്നെയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അനൂപ് മേനോൻ നായകനായിയെത്തിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തെ പുകഴ്ത്തി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. സൂരജ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മുൻവിധി കൊണ്ടും തെറ്റുദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും ഇത്രെയും വർഷങ്ങളായി കാണാൻ സാധിച്ചില്ല എന്ന് ജീത്തു ജോസഫ് കുറിക്കുകയുണ്ടായി. 2018 ലാണ് ചിത്രം കേരളത്തിൽ പ്രദര്ശനത്തിനെത്തിയത്. എന്റെ മെഴുതിരി അത്താഴങ്ങൾ മനോഹരമായ ചിത്രം ആണെന്നും തിരക്കഥയും സംഭാഷണവും ഏറെ മികച്ചതാണന്നും അവതരണവും ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം കാണുവാൻ രണ്ട് വർഷം വൈകിയതിന് സംവിധായകൻ പോസ്റ്റിലൂടെ ക്ഷമയും ചോദിച്ചിരിക്കുകയാണ്.

പോസ്റ്റിന്റെ പൂർണ രൂപം:

Advertisement

നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള്‍ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത. അങ്ങിനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ എന്റെ മെഴുകുതിരി അത്താഴങ്ങള്‍. ഒരു മനോഹരമായ പ്രണയചിത്രം.

മനോഹരമായ സ്‌ക്രിപ്റ്റ്, പ്രത്യേകിച്ച് സംഭാഷണങ്ങള്‍, ഇത് ചെയ്ത അനൂപ് മേനോന് ആശംസകള്‍. സംവിധായകന്‍ സൂരജ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ഞാന്‍ വളരെ അധികം ആസ്വദിച്ചു. എത്ര സ്വാഭാവികമാണ്. ചിത്രം കാണാന്‍ രണ്ട് വര്‍ഷം വൈകിയതിന് ചിത്രത്തിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close