‘റാം തീർച്ചയായിട്ടും തിയേറ്ററിൽ കാണേണ്ട സിനിമയാണ്,കാരണം…’ ജീത്തു ജോസഫ് പറയുന്നു

Advertisement

ഞങ്ങളുടെ അടുത്ത സിനിമ വരുന്നുണ്ട് റാം. അതിന്റെ സെക്കൻഡ് ഹാഫ് മുഴുവൻ യുകെയിൽ വച്ച് ഷൂട്ട് ചെയ്യാനാണ്, അപ്പോൾ അതിനു വേണ്ടി വെയിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതും വളരെ ത്രില്ലിംഗ് ആയിട്ടുള്ള ഒരു സിനിമയായിരിക്കും. ദൃശ്യം കഴിഞ്ഞിട്ടുള്ള ചിത്രം എന്ന ഒരു പേരും കൂടി ആ സിനിമയ്ക്ക് ഉണ്ടാവും. അപ്പോൾ റാം കാണാനായി നിങ്ങൾ കാത്തിരിക്കൂ അത് തീർക്കാൻ ആയി ഞങ്ങളും കാത്തിരിക്കുന്നു. മോഹൻലാലിന്റെ വാക്കുകളാണിത്. ദൃശ്യം 2 ന് ശേഷം മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. കൊറോണ വൈറസ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് നിന്നും പോയ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ വിദേശരാജ്യങ്ങളിൽ വച്ച് ചിത്രീകരിക്കാൻ ഉള്ളതാണ്. വൈറസ് പ്രതിസന്ധി നീണ്ടു പോകുന്ന സാഹചര്യത്തിൽ റാമിന്റെ ബാക്കിയുള്ള ചിത്രീകരണവും നീണ്ടു പോവുകയാണ്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ച് എത്തിയ അഭിമുഖത്തിലാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിനെ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്.

ഷൂട്ടിംഗ് പ്രതിസന്ധികളെക്കുറിച്ച് മോഹൻലാൽ പറഞ്ഞപ്പോൾ ചിത്രത്തിന്റെ തീയേറ്റർ എക്സ്പീരിയൻസിനെ കുറിച്ചാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്. വൈറസ് പ്രതിസന്ധിക്ക് അല്പം ഇളവു വന്നിട്ടുണ്ടെങ്കിൽ കൂടിയും തീയേറ്ററുകൾ പൂർണ്ണമായും പഴയത് പോലെ കാര്യക്ഷമം ആയിട്ടില്ല.അതുകൊണ്ട് തന്നെ റാം തീയേറ്ററിൽ ഇരുന്നു കാണേണ്ട ചിത്രമാണെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു പറയുന്നു. റാമിനെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ : ദൃശ്യം ഒരു ഫാമിലി ഡ്രാമ ആണെന്ന് ഞാൻ പറഞ്ഞതു പോലെ റാം ഒരു ഫാമിലി ഡ്രാമയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. അതൊരു പക്കാ കൊമേഴ്സ്യൽ എന്റർടൈൻമെന്റ് സിനിമയാണ്, ഒരു ആക്ഷൻ ബേസ്ഡ് സിനിമ കൂടിയാണ്. ലാലേട്ടൻ അതിലൊരു ഡിഫറെന്റ് ഗെറ്റപ്പിൽ ഒക്കെയാണ്, ഭയങ്കര രസമുള്ള ഒരു സിനിമയായിരിക്കും. അത് തിയറ്ററിൽ കാണാൻ പറ്റണം, റാം തീർച്ചയായിട്ടും തിയേറ്ററിൽ കാണേണ്ട സിനിമയാണ്. അങ്ങനെ കാണാനുള്ള ഭാഗ്യം പെട്ടെന്ന് തന്നെ ഉണ്ടാവട്ടെ. എത്രയും പെട്ടെന്ന് ഇതിന്റെ ബാലൻസ് ഷൂട്ടിംഗ് നടക്കട്ടെ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close