ആ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു… വെളിപ്പെടുത്തലുമായി സംവിധായകൻ ഫാസിൽ

Advertisement

എൺപതുകളുടെ തുടക്കം മുതൽ മലയാള സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ ചലച്ചിത്രകാരനാണ് ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂവിൽ തുടങ്ങിയ ഫാസിൽ പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. അന്യഭാഷകളിൽ അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഫാസിൽ നാളിതുവരെയായി ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയിട്ടില്ല. എല്ലാ ഇൻഡസ്ട്രികളിലും ചിത്രങ്ങളുടെ രണ്ടാം ഭാഗം എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ശ്രമമാണ്. സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ വൻ വിജയം ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന് ചലച്ചിത്രകാരൻമാർക്ക് പ്രചോദനം ആകാറുണ്ട്. അത്തരത്തിൽ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് സംവിധായകൻ ഫാസിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻലാൽ, നദിയ മൊയ്തു, പദ്മിനി തുടങ്ങിയ താരങ്ങളെ അണിനിരത്തി ഫാസിൽ 1984 ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നോക്കത്താ ദൂരത്ത് കണ്ണും നട്ട് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ഫാസിൽ ആലോചിച്ചിരുന്നു. കൂടാതെ മോഹൻലാൽ, സുരേഷ് ഗോപി,ശോഭന തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച് 1993 ൽ പുറത്തിറങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി മാറിയ മണിച്ചിത്രത്താഴിന്റെയും രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന് ഫാസിൽ പറയുന്നു. മനസ്സിൽ പദ്ധതിയിട്ട ആ ചിത്രങ്ങൾ നടക്കാതെ പോയതിന് കാരണം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisement

ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ: നോക്കത്താദൂരത്തിന്റെ രണ്ടാം ഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോൾ, അവൾ തിരിച്ചു വരുന്നു, അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതൊക്കെയായി ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാൻ വലിയ പ്രയാസമാണ്. നോക്കത്താ ദൂരത്ത് കണ്ണും നട്ടും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തി നിൽക്കുകയാണ്. അതിനപ്പുറം ഒരു രണ്ടാം ഭാഗം ഉണ്ടാക്കുക എന്നത് ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close