ഈ നടൻ കുത്തൊഴുക്കിൽ വീണ് ചുഴിയിൽ പെട്ട് പോകുമെന്ന ചിന്ത വെറും തോന്നൽ മാത്രം; സൂപ്പർ ഹിറ്റ് സംവിധായകന്റെ വാക്കുകൾ.!

Advertisement

മലയാളത്തിന്റെ യുവ താരം ഷെയിൻ നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് ഭൂതകാലം. പ്ലാൻ ടി ഫിലിംസും ഷെയിൻ നിഗം ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഹൊറർ- സൈക്കോളജിക്കൽ ത്രില്ലർ പോലെ ഒരുക്കിയ ഈ ചിത്രത്തിൽ ഷെയിൻ നിഗമിന് ഒപ്പം രേവതി, സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വന്നതിൽ ഏറ്റവും മികച്ച റിയലിസ്റ്റിക് ഹൊറർ ചിത്രങ്ങളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ചും ഷെയിൻ നിഗം എന്ന നടനെ കുറിച്ചും പ്രശസ്ത സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹം കുറിച്ചത് ഇങ്ങനെ, “ഭൂതകാലം ‘ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സിൽ വി ഹ്വല ചിത്രങ്ങളായി രൂപപ്പെടാൻ തുടങ്ങി. ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത്‌ കോർത്ത്‌ ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു.. അഭിനന്ദനങ്ങൾ… ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ ‘വിനു ‘ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ.

Advertisement

ഞാൻ സ്റ്റേറ്റ് അവാർഡിൽ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാൻ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോൾ അന്നും എന്റെ കണ്ണുകൾ ചുവന്നിരുന്നു.. ഇന്നും, ഈ സിനിമ കണ്ടപ്പോഴും. ” എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ? ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കാതെ ദൂരത്ത്‌ നിൽക്കുന്നത് കാണുമ്പോൾ…” ..ആ പറച്ചിൽ വെയിലിൽ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിർത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.. ഹായ് ഷെയ്ൻ, നിനക്ക് എതിര് നീ മാത്രമേയുള്ളൂ… ഇനിയും മുന്നോട്ടു പോവുക.. രേവതിയുടെ കരിയറിലെ ‘ ആശ ‘ യെ തിളക്കം കെടാതെ സൂക്ഷിച്ചു..”

Advertisement

Copyright © 2017 onlookersmedia.

Press ESC to close