ആ കഥാപാത്രം അവൻ ചെയ്‌തോട്ടെ എന്ന് മെഗാസ്റ്റാർ; വില്ലനിൽ നിന്ന് കോമഡിയിലേക്ക് മോഹൻലാൽ മാറിയതിങ്ങനെ; പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തുന്നു

Advertisement

മലയാളത്തിലെ സൂപ്പർ താരങ്ങളും മഹാനടന്മാരുമാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും വളരെ വലുതാണ്. അത് അവർ തന്നെയും മറ്റു പലരും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. സഹോദര തുല്യമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇപ്പോഴിതാ ഇരുവരേയും വെച്ച് സിനിമ ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ഇവരെ കുറിച്ചുള്ള ഒരനുഭവം പങ്കു വെച്ചത് വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ, മമ്മൂട്ടി, ശ്രീനാഥ്, ജലജ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലു കിരിയത് സംവിധാനം ചെയ്ത്, 1983 ഇൽ റിലീസ് ചെയ്ത ചിത്രമാണ് വിസ. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിക്ക് വേണ്ടിയാണ്. ഗൾഫ് മോഹങ്ങളുമായി ജീവിക്കുന്നവരുടെ കഥ പറഞ്ഞ ചിത്രമാണ് വിസ. ഗൾഫിൽ പോയി തിരിച്ചു വരുന്ന കഥാപാത്രമായി മമ്മൂട്ടിയും മമ്മൂട്ടിയുടെ ഭാര്യയായി ജലജയും അഭിനയിച്ചപ്പോൾ ഇവരുടെ സുഹൃത്തായ, അടിച്ചു പൊളിച്ചു ജീവിക്കുന്ന സണ്ണിക്കുട്ടിയായി ഗംഭീര പ്രകടനമാണ് മോഹൻലാൽ നൽകിയത്.

കൂടുതലും വില്ലൻ വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്ന മോഹൻലാൽ ആദ്യമായി കോമഡി ചെയ്ത ചിത്രം കൂടിയാണ് വിസ. ആ കഥാപാത്രത്തെ മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാമെന്നായിരുന്നു തന്റെ മനസിലെന്നും അങ്ങനെ താൻ തിരക്കഥ വായിച്ചത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മദ്രാസിൽ വെച്ചാണെന്നും ബാലു കിരിയത് ഓർത്തെടുക്കുന്നു. തിരക്കഥ വായിച്ചു പൂർത്തിയാക്കിയ ഉടനെ സണ്ണി എന്ന കഥാപാത്രമായി താൻ അഭിനയിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. അപ്പോൾ തന്നെ, എന്നാൽ ആ കഥാപാത്രം അവൻ ചെയ്‌തോട്ടെ എന്ന് മമ്മൂട്ടിയും പറഞ്ഞതോടെയാണ് മോഹൻലാൽ ആദ്യമായി കോമഡി കഥാപാത്രമായി എത്തിയത്. ആ കഥാപാത്രവും സിനിമയും സൂപ്പർ ഹിറ്റായി മാറിയെന്നും അദ്ദേഹം ഓർക്കുന്നു. അന്നും ഇന്നും മോഹൻലാലും മമ്മൂട്ടിയും ഒറ്റക്കെട്ടാണെന്നും ബാലു കിരിയത് പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

Advertisement

ഫോട്ടോ കടപ്പാട്: NEK Photos

Advertisement

Copyright © 2017 onlookersmedia.

Press ESC to close