എല്ലാ യുവതാരങ്ങളിലും ഒരു മമ്മൂട്ടിയും മോഹൻലാലും ഉണ്ട് അതിന്റെ കാരണം… അമൽ നീരദ് പറയുന്നു

Advertisement

യുവതാരങ്ങളുടെ അഭിനയത്തിൽ ചിലപ്പോഴൊക്കെ പ്രേക്ഷകർക്ക് ഒരു മോഹൻലാലിനെയും മമ്മൂട്ടിയെയും കാണാൻ കഴിയാറുണ്ട്. വളരെ വ്യത്യസ്തമായ സിനിമകളിൽ അഭിനയിക്കുന്ന യുവതാരങ്ങൾ ആണെങ്കിൽ കൂടിയും ചിലഭാഗങ്ങളിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്വാധീനം അവരിൽ മിന്നി മായുന്നതായി വിമർശനങ്ങൾ കേൾക്കാറുള്ളതാണ്. ഈ വിഷയത്തെക്കുറിച്ച് സംവിധായകൻ അമൽ നീരദിന്റെ നിരീക്ഷണം പ്രസക്തമായ ഒന്നാണ്. അവതരണത്തിലെ പുതുമ കൊണ്ട് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചലച്ചിത്രകാരനാണ് അമൽ നീരദ്. ഛായാഗ്രാഹകനായി തന്റെ സിനിമാ കരിയർ ആരംഭിച്ച അമൽ നീരദ് സംവിധായകൻ ആയപ്പോൾ മലയാള സിനിമയിൽ പല അത്ഭുതങ്ങളും നടന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രം ബിഗ് ബി മുതൽ ഒടുവിൽ പുറത്തിറങ്ങിയ വരത്തൻ വരെ അതിനുള്ള ഉദാഹരണങ്ങളാണ്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി സിനിമ ഒരുക്കിയിട്ടുള്ള അമൽ നീരദ് യുവതാര നിരയിൽ ശ്രദ്ധേയരായ ആസിഫ് അലി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരെയും നായകൻമാരാക്കി സിനിമകൾ ഒരുക്കിയിട്ടുണ്ട്.

സീനിയർ താരങ്ങളെയും യുവ താരങ്ങളെയും അണിനിരത്തി വിജയ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അമൽ നീരദ് മോഹൻലാലും മമ്മൂട്ടിയും മറ്റു താരങ്ങളുടെ അഭിനയത്തിൽ സ്വാധീനിക്കുന്നതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. റിപ്പോർട്ടർ ടിവി ക്ക് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദ് ഈ വിഷയത്തെക്കുറിച്ച് എന്റെ അഭിപ്രായം പറഞ്ഞത്. ദുൽഖറിന്റെ ആക്ടിങ്ങിനോട് ഏതൊക്കെയോ തലങ്ങളിൽ അതിന്റെ ആഹ്ലാദിക്കലിനോട്‌ മോഹൻലാലിന്റെ സാമ്യമുള്ളതായി പലരും പറയുന്നു എന്താണ് ഇതിനെക്കുറിച്ച് അഭിപ്രായം എന്ന് ചോദിച്ചപ്പോഴാണ് അമൽ നീരദ് തന്റെ അഭിപ്രായം പറഞ്ഞത്. എല്ലാ യുവ അഭിനേതാക്കളിലും അവർക്ക്, എനിക്ക് തോന്നുന്നു മമ്മൂട്ടിയെയും മോഹൻലാലിനെയും ഒഴിവാക്കിക്കൊണ്ട്, അവരുടെ ചരിത്രം പൂർണമായും മറന്നു കൊണ്ട് ഒരു ദിവസം മലയാളത്തിൽ അഭിനയിക്കാനായിട്ട് പറ്റില്ല. ദുൽഖറിൽ കുറെ മമ്മൂക്കയും ഉണ്ട്. വളരെ കൃത്യമായിട്ട് തന്നെയുണ്ട്. എനിക്ക് തോന്നുന്നു എല്ലാ അഭിനേതാക്കളിലും ഉള്ളതാണ് ഈ രണ്ട് ആക്ടേഴ്സ് ( മോഹൻലാലും മമ്മൂട്ടിയും) കാരണം വളരെ സ്ട്രോങ്ങ് ആയിട്ടുള്ള കയ്യൊപ്പാണ് അവർ. അതുകൊണ്ട് യുവ അഭിനേതാക്കൾ അതിനെ മറികടക്കാൻ ഒരു സമയം തന്നെ എടുക്കുമായിരിക്കും. അമൽ നീരദ് പറയുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close