മഹേഷിന്റെ പ്രതികാരത്തിലൂടെ ലഭിച്ച അംഗീകാരമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കുമുള്ള പ്രചോദനം; ദേശീയ പുരസ്കാരത്തിൽ ദിലീഷ് പോത്തന്റെ പ്രതികരണം…

Advertisement

മികച്ച മലയാളം സിനിമയായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ തിരഞ്ഞെടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന തന്റെ സിനിമ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷവും മികച്ച മലയാളം സിനിമയ്ക്കുള്ള അവാർഡ് ദിലീഷ് പോത്തന്റെ ചിത്രത്തിനായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു കഴിഞ്ഞ വർഷത്തെ അവാർഡ് ദിലീഷ് പോത്തൻ കരസ്ഥമാക്കിയത്. ഓരോ അവാർഡുകളും അടുത്ത സിനിമ ചെയ്യുവാനുള്ള പ്രചോദനവും ഉത്തരവാദിത്വവും നൽകുന്നതാണെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കുള്ള വഴിയൊരുക്കിയതെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.

ഞാൻ ഒറ്റയ്ക്കല്ല ഈ സിനിമ ഒരുക്കിയതെന്ന് പറഞ്ഞ ദിലീഷ് പോത്തൻ ഈ ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ട അണിയറ പ്രവർത്തകരേയും അഭിനേതാക്കളേയും ഈ നിമിഷത്തിൽ ഓർക്കുന്നു എന്നും പറയുകയുണ്ടായി. രണ്ട് സിനിമയെടുത്ത് ഏതാണ് നല്ലതെന്ന് പറയുന്നത് ഒരിക്കലും എളുപ്പമല്ല. കലയെ താരതമ്യം ചെയ്യാൻ വളരെ പ്രയാസകരവുമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു മികച്ച സിനിമ എന്ന് താൻ വിശ്വസിക്കുന്നില്ല നല്ല സിനിമകളിൽ ഒന്നാണ് ചിത്രം എന്നും ദിലീഷ് പോത്തൻ പറയുകയുണ്ടായി. തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെയും ലഭിച്ച അവാർഡ് പുതിയ ചിത്രത്തിലേക്ക് കടക്കാൻ തനിക്ക് ലഭിക്കുന്ന പ്രചോദനമാണെന്നും സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close