ആന അലറലോടലറിൽ ശബ്ദ സാന്നിധ്യമായി ജനപ്രിയ നായകനും; കുടുംബ പ്രേക്ഷകർ ചിത്രം ഹൃദയം കൊണ്ട് സ്വീകരിക്കുന്നു..!

Advertisement

വിനീത് ശ്രീനിവാസൻ നായകനായി ഈ ക്രിസ്മസ് വെക്കേഷൻ ചിത്രങ്ങളുടെ ഒപ്പം എത്തിയ മലയാള ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ശരത് ബാലൻ ആണ്. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകളും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആനയും നിർണ്ണായക കഥാപാത്രം ആയെത്തുന്ന ഒരു ആന ചിത്രം എന്ന നിലയിലും ആന അലറലോടലറൽ ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ പ്രേക്ഷകർക്ക് ആവേശമായി ഈ ചിത്രത്തിൽ തന്റെ ശബ്ദത്തിലൂടെ ജനപ്രിയ നായകൻ ദിലീപും ഉണ്ട്. ദിലീപിന്റെ ശബ്ദത്തിലൂടെ കഥ പറഞ്ഞു കൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത് തന്നെ. കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നത് ദിലീപിന്റെ ശബ്ദത്തിലൂടെയാണ്.

പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഹാസ്യ നടന്മാരുടെ ഒരു വമ്പൻ നിര തന്നെയുണ്ട് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, മാമുക്കോയ, ഹാരിഷ് കണാരൻ, ധർമജൻ, വിശാഖ് നായർ എന്നിവർ നിറഞ്ഞാടിയ ഈ ചിത്രത്തിൽ വിജയ രാഘവൻ, തെസ്നി ഖാൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

Advertisement

വേലായുധൻ എന്ന വേഷം അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരുടെ കയ്യടി നേടുമ്പോൾ നായികാ വേഷത്തിൽ എത്തിയ അനു സിത്താരയും തന്റെ കഥാപാത്രത്തെ മനോഹരമാക്കി. ഹാഷിം ജമാലുദ്ധീൻ എന്ന ഒരു ഗ്രാമീണ യുവാവിന്റെ വേഷമാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങളും ദീപു എസ് ഉണ്ണി ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന് മുതൽകൂട്ടായിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമാണ് ഈ ചിത്രം ഏറ്റവും കൂടുത ഏറ്റെടുത്തിരിക്കുന്നത് എന്നത് ഒരു വലിയ വിജയത്തിലേക്കു ആണ് ആന അലറലോടലറൽ കുതിക്കുന്നത്‌ എന്നതിന്റെ സൂചനയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close