ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന വിനീത് ചിത്രം; ‘D149’ പൂജ നടന്നു

Advertisement

അയാൾ ഞാനല്ല , ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീപ് നായകൻ.  D149 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് നടന്നു. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ നിർവഹിക്കുന്ന ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് നിർമിക്കുന്നത് . രോമാഞ്ചത്തിന്‌ ശേഷം സാനു താഹിർ ആണ് ചിത്രത്തിലെ ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവർത്തിക്കുന്നത് അനൂപ് പത്മനാഭൻ കെ പി വ്യാസൻ എന്നിവരാണ്. മിഥുൻ മുകുന്ദരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ് ജോസഫ് ചിറ്റൂർ, രചന ഷിബു ചക്രവർത്തി വിനായക് ശശികുമാർ ചേർന്നാണ്. പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നത് രഞ്ജിത്ത് കരുണാകരൻ, വസ്ത്രാലങ്കാരം സമീറ സനീഷ് മേക്കപ്പ്, റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് രാജൻ തുടങ്ങിയവരാണ്.

രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയാണ് ദിലീപിൻറെ പുറത്തിറങാനിരിക്കുന്ന ഏറ്റവും പുതിയ പ്രൊജകട്. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.  താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി തമന്നയാണ്. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ചിത്രം മലയാളത്തിലെ ഈയടുത്തകാലത്ത് പുറത്തിറക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് പ്രോജക്ടുകളിൽ ഒന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close