തമിഴ് നാട്ടിലും റെക്കോർഡ് തുടക്കവുമായി ജനപ്രിയന്റെ കമ്മാര സംഭവം..!

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവം മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ വമ്പൻ കളക്ഷൻ ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. വിഷു ചിത്രങ്ങൾ എല്ലാം തന്നെ ഗംഭീര ബോക്സ് ഓഫീസ് കുതിപ്പ് നടത്തുന്നുണ്ട് എങ്കിലും കമ്മാര സംഭവം തന്നെയാണ് എല്ലാ അർത്ഥത്തിലും മുൻപിൽ നിൽക്കുന്നത്. ഇപ്പോഴിതാ കേരളത്തിന് പുറമെ തമിഴ് നാട്ടിലും ഗംഭീര തുടക്കമാണ് കമ്മാര സംഭവം നേടിയിരിക്കുന്നത്.തമിഴ് നാട്ടിൽ നിന്ന് ആദ്യ രണ്ടു ദിവസം കൊണ്ട് കമ്മാര സംഭവം നേടിയത് 33 ലക്ഷത്തിൽ അധികം രൂപയാണ്. ഇത് ഒരു മലയാള സിനിമ തമിഴ് നാട്ടിൽ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ്. ഇതിനു മുൻപുള്ള അവിടുത്തെ മലയാള സിനിമ നേടിയ ഏറ്റവും വലിയ ഓപ്പണിങ് വീക്കെൻഡ് കളക്ഷൻസ് , മോഹൻലാലിൻറെ വില്ലൻ നേടിയ 27 ലക്ഷവും , നിവിൻ പോളിയുടെ ഹേ ജൂഡ് നേടിയ 26 ലക്ഷവുമാണ്.

നിവിൻ പോളിയുടെ തന്നെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ദുൽഖറിന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്നിവയാണ് ടോപ് ഫൈവിൽ ഉള്ള മറ്റു ചിത്രങ്ങൾ. മോഹൻലാലിന്റെ പുലി മുരുകൻ, നിവിൻ പോളിയുടെ പ്രേമം എന്നിവയാണ് തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദിലീപ് ചിത്രം അറുപതു ലക്ഷത്തിനു മുകളിൽ ഗ്രോസ് നേടിയ രാമലീലയാണ്. രാമലീലയുടെ കളക്ഷൻ തകർത്തു തന്റെ കരിയറിലെ ഏറ്റവും മികച്ച തമിഴ് നാട് കളക്ഷൻ കമ്മാര സംഭവത്തിലൂടെ ദിലീപ് നേടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ദിലീപിനൊപ്പം തമിഴ് നടൻ സിദ്ധാർഥും ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു എന്നത് തമിഴ് സിനിമാ പ്രേമികളെ കൂടി കമ്മാര സംഭവത്തിലേക്ക് ആകർഷിക്കുന്നുണ്ട് എന്നതാണ് ഇത്ര വലിയ ഒരു ഓപ്പണിങ് നേടാൻ കമ്മാര സംഭവത്തെ സഹായിച്ചത് എന്ന് നിസംശയം പറയാം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close