തിയേറ്ററുകളെ ഇളക്കിമറിച്ച് ദിലീപ്; തിയേറ്റർ ആഘോഷമാക്കി കമ്മാരസംഭവം ആദ്യപകുതി..

Advertisement

ദിലീപ് നായാകനായി എത്തിയ ബിഗ്‌ ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ ഒതേനൻ നമ്പ്യാരായി സിദ്ധാർഥ് എത്തുന്നു. ചിത്രത്തിൽ ശ്വേത മേനോൻ, ബോബി സിംഹ, മുരളി ഗോപി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയിരിക്കുന്നത് നമിത പ്രമോദാണ്.

തുടർച്ചയായ ഭരണങ്ങൾ മൂലം പ്രശനങ്ങൾ നേരിട്ട അബ്‌കാരികൾ ILP എന്ന പാർട്ടിയെ പ്രത്യേക ഉദ്ദേശത്തിൽ സമീപിക്കുന്നു. ILP യുടെ പ്രധാന നേതാക്കന്മാരിൽ ഒരാളായിരുന്ന കമ്മാരൻ നമ്പ്യാർ തന്റെ ജീവിത കഥ അവർക്കായി പറയുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. കമ്മാരൻ നമ്പ്യാർ ഒരു വൈദ്യനാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കേളു നമ്പ്യാരുടെ അധീനതയിലുള്ള ഗ്രാമത്തിലെ ഒരു വൈദ്യൻ. നാട്ടുകാർക്കിടയിലും കേളു നമ്പ്യാർക്കിടയിലും ഒരേപോലെ വിശ്വാസതയുള്ളയാൾ. എന്നാൽ എങ്ങനെ ഇന്ന് കാണുന്ന കമ്മാരനായി എന്നാണ് ചിത്രം ആദ്യ പകുതിയിൽ പറയുന്നത്.

Advertisement

ചിത്രത്തിലെ കമ്മാരൻ എന്ന വേഷം ദിലീപ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാഥാപാത്രമായി മാറുമെന്നാണ് ആദ്യ പകുതി നൽകുന്ന സൂചന. മാസ്സ് എന്നതിലുപരി ഇരുകൂട്ടർക്കിടയിലും ഒറ്റുകാരനായി നിൽക്കുന്ന സ്വാർത്ഥനായ കമ്മാരനായി ദിലീപ് ഹാസ്യ രംഗങ്ങളിൽ ഉൾപ്പടെ കയ്യടി നേടുന്നുണ്ട്. ആദ്യ പകുതിയുടെ അവസാനത്തോടെ കമ്മാരന്റെ ഭാവമാറ്റം അന്ന് വരെ കണ്ടതെല്ലാം മാറ്റി മറിച്ചു ആവേശത്തിലെത്തിക്കുന്നു. കമ്മരാന്റെ ഇൻട്രോ ഉൾപ്പടെയുള്ള രംഗങ്ങളിൽ അക്ഷരാർത്ഥത്തിൽ തീയറ്റർ ഇളകി മറിഞ്ഞു എന്നു തന്നെ വിശേഷിപ്പിക്കാം. ദിലീപിനൊപ്പം ഒപ്പത്തിനൊപ്പം നിൽക്കും. സിദ്ധാർഥിന്റെ ഒതേനൻ നമ്പ്യാരും. മാസ്സ് രംഗങ്ങൾ കൂടുത്തലായുള്ള സിദ്ധാർഥ് അത് മികച്ചതാക്കിയിട്ടുണ്ട്. ആദ്യ പകുതിയിലെ യുദ്ധരംഗമെല്ലാം വളരെ മികച്ചു നിന്നു. മികച്ച ഫ്രെയിമുകൾ മലയാളത്തിൽ ഇന്നേവരെ കാണാത്ത മികച്ച മേക്കിങ് നവാഗത സംവിധായകന്റെയും ഛായഗ്രാഹകന്റെയും ചിത്രമാണെന്ന് ഒരിക്കലും പറയാത്ത രീതിയിലുള്ള സംവിധാനം ഛായാഗ്രഹണവും.

ട്രൈലറിൽ കണ്ടതും അതിൽ കൂടുത്തലുമാണ് സത്യത്തിൽ ചിത്രമെന്നു തന്നെ ആദ്യപകുതിക്ക് ശേഷം പറയാം. മാസ്സ് എന്നതിനപ്പുറം ചരിത്രത്തിലെ നുണകൾ ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. രണ്ടാം പകുതിയും ഇതേരീതിയിൽ തുടർന്നാൽ മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു പുതിയ ഏടായി കമ്മാരസംഭവവും മാറും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close