ആ കൂട്ടായ്മയുടെ ഓർമ്മക്ക് ഇന്ന് 11 വയസ്സ്; ട്വന്റി ട്വന്റിയുടെ ഓർമ്മ പുതുക്കി ദിലീപ്..!

Advertisement

ഇന്നേക്ക് പതിനൊന്നു വർഷം മുൻപാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അപൂർവതകളിൽ ഒന്ന് മലയാള സിനിമയിൽ സംഭവിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒരുമിച്ചു അഭിനയിച്ച ട്വന്റി ട്വന്റി എന്ന ചിത്രം റിലീസ് ആയതു 2008 നവംബർ മാസത്തിൽ ആണ്. താര സംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് ആണ് ആ ചിത്രം നിർമ്മിച്ചത്. അതിൽ അഭിനയിച്ച താരങ്ങൾ ആരും പ്രതിഫലം മേടിക്കാതെ ആണ് ആ ചിത്രം ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ച ആ ചിത്രം സംവിധാനം ചെയ്തത് ജോഷി ആയിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഓർമ്മ പുതുക്കി കൊണ്ട് ജനപ്രിയ നായകൻ ദിലീപ് ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ആ കൂട്ടായ്മയുടെ ഓർമ്മക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ പതിനൊന്നാം വാർഷികത്തിൽ ഓർമ്മ പുതുക്കുന്നത്. എന്നാൽ ഇന്ന് ദിലീപ് അമ്മ എന്ന താര സംഘടനയുടെ ഭാഗം അല്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ കേസിന്റെ വിചാരണ കഴിയും വരെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇനി കോടതി വിധി വന്നു ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് സംഘടനയുടെ ഭാഗം ആകാൻ കഴിയു. പതിനൊന്നു വർഷം മുൻപ് സംഘടനയുടെ പ്രധാന വക്താവ് ആയിരുന്ന ദിലീപ് ഇന്ന് ആ സംഘടനയുടെ പുറത്താണ് എന്നതിനെ ഇന്ന് ദിലീപ് ഇട്ട ഫേസ്ബുക് പോസ്റ്റുമായി ചേർത്ത് വായിച്ചേ പറ്റൂ.

Advertisement

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും വലുതും ചെറുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മനോജ് കെ ജയൻ, ഷമ്മി തിലകൻ, സിദ്ദിഖ്, മധു, ഇന്നസെന്റ്, മുകേഷ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തി. 2005 ൽ രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയതിനു ശേഷം മലയാളത്തിൽ ഉണ്ടായ ഇൻഡസ്ട്രി ഹിറ്റ്‌ കൂടിയാണ് ട്വന്റി ട്വന്റി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close