ധർമ്മജന്റെ വ്യത്യസ്ത മൂന്ന് ഗെറ്റപ്പ്; പഞ്ചവര്ണ്ണതത്തക്കു പ്രതീക്ഷയേറുന്നു

Advertisement

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്ത റിലീസിന് ഒരുങ്ങുകയാണ്. രമേഷ് പിഷാരടിയുടെ സുഹൃത്തും മിമിക്രി വേദികളിൽ പൊട്ടിച്ചിരി പടർത്തിയ കോമ്പിനേഷനുമായ ധർമജനും ചിത്രത്തിലുണ്ട്. ജയറാമിനൊപ്പം ചിത്രത്തിലുടനീളമുള്ള കഥാപാത്രമായാണ് ധർമജൻ എത്തുന്നത്. പക്ഷി മൃഗാദികളെ പരിപാലിച്ചു ജീവിക്കുന്ന വേലു എന്ന കഥാപത്രമായി എത്തുന്ന ധർമജൻ, ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നുണ്ട്.

Advertisement

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിലാണ് അമ്മയും, അമ്മൂമ്മയും ഒക്കെയായി ധർമജൻ എത്തുന്ന ചിത്രം പുറത്തുവിട്ടത്.പോസ്റ്ററിലെ ആ ചിത്രങ്ങൾ തന്നെ ഏവർക്കും ചിരി പടർത്തുന്ന ഒന്നായിരുന്നു. ധർമ്മജന്റെ ഏറ്റവും മികച്ച കോമ്പിനേഷനും ഉറ്റ സുഹൃത്തും ആയ രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ധർമ്മജന്റെ ഏറ്റവും മികച്ച കഥാപാത്രത്തെ ചിത്രത്തിലൂടെ കാണാമെന്ന് പ്രത്യാശിക്കാം.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമാണ് നായകന്മാർ. ചിത്രത്തിൽ പ്രേക്ഷകരെ രസിപ്പിക്കാൻ കഥാപാത്രങ്ങളായി പക്ഷി മൃഗാദികളും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തത്ത മുതൽ ഒട്ടകം വരെയുള്ള ഒട്ടുമിക്ക ജീവികളെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരി പി നായരും രമേഷ് പിഷാരടിയും ചേർന്നാണ്. അനുശ്രീ ചിത്രത്തിൽ നായികയായി എത്തുമ്പോൾ മല്ലിക സുകുമാരൻ, അശോകൻ, സലിം കുമാർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് മലയാളത്തിലെ പ്രഗത്ഭരായ മൂന്ന് സംഗീത സംവിധായകരാണ്. എം. ജയചന്ദ്രൻ, നാദിർഷ, ഔസേപ്പച്ചൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനു വേണ്ടി മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം വിഷുവിനു തീയറ്ററുകളിലേക്ക് എത്തുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close