തമിഴ് സിനിമക്ക് അഭിമാന ദിവസം; സൂര്യക്ക് അഭിനന്ദനവുമായി ധനുഷ്

Advertisement

ഇന്നലെയാണ് അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്‍കാരം പ്രഖ്യാപിച്ചത്. തമിഴ് സിനിമയ്ക്കു അഭിമാനാർഹമായ നേട്ടമാണ് ഇത്തവണ ദേശീയ അവാർഡിൽ ലഭിച്ചത്. സൂര്യ നായകനായ സൂററായ് പോട്രൂ എന്ന ചിത്രമാണ് വമ്പൻ നേട്ടം സ്വന്തമാക്കിയത്. ഈ ചിത്രത്തിലൂടെ സൂര്യ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയപ്പോൾ, മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഇതേ ചിത്രത്തിലൂടെ തന്നെ അപർണ്ണ ബാലമുരളിയും സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള അവാർഡ് ഇതിന്റെ സംവിധായിക സുധ കൊങ്ങരയും ശാലിനി ഉഷ നായരും നേടിയപ്പോൾ, മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് നേടിയത് ഈ ചിത്രത്തിലെ സംഗീതത്തിലൂടെ ജി വി പ്രകാശ് കുമാറാണ്. ഇപ്പോഴിതാ അവാർഡ് ജേതാക്കളെയും, പ്രത്യേകിച്ച് സൂര്യയെയും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് തമിഴ് സൂപ്പർ താരമായ ധനുഷ്.

ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ധനുഷ് തന്റെ അഭിനന്ദനം അറിയിച്ചത്. ദേശീയ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നൽകുന്നുവെന്നും, പ്രേത്യേകിച്ചു സൂര്യ സാറിനും തന്റെ നല്ല സുഹൃത്ത് ജി വി പ്രകാശിനും അഭിനന്ദനം നൽകുന്നുവെന്നും ധനുഷ് കുറിച്ചു .തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസമാണെന്നും അതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും ധനുഷ് പറയുന്നുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. രണ്ടായിരത്തിയിരുപതിലെ സിനിമകള്‍ക്കുള്ള അവാര്‍ഡ് ആണ് ഇന്നലെ പ്രഖ്യാപിച്ചത്. സൂര്യക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടത് ബോളിവുഡ് താരമായ അജയ് ദേവ്‌ഗൺ ആണ്. മണ്ടേല എന്ന തമിഴ് ചിത്രത്തിലൂടെ മ‍ഡോണേ അശ്വിൻ പുതുമുഖ സംവിധായകനുള്ള അവാർഡ് നേടിയപ്പോൾ, മികച്ച സഹനടിയായി ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് തിരഞ്ഞെടുക്കപെട്ടത്‌. മികച്ച സംഭാഷണത്തിനുള്ള അവാർഡും മണ്ടേലയിലൂടെ മഡോണെ അശ്വിൻ നേടിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close