അഭിമുഖത്തിനിടെ ലേപല്‍ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ചാനലില്‍ നിന്നും ഇറങ്ങിപ്പോയി

Advertisement

ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചോദ്യത്തിനോടുളള അതൃപ്തി പ്രകടമാക്കി ധനുഷ് വേദി വിട്ടിറങ്ങിയത്.വേലയില്ലാ പട്ടധാരിയുടെ ഗംഭീര വിജത്തിന് ശേഷം രണ്ടാം ഭാഗം തീയേറ്ററുകളിൽ എത്തുകയാണ് .ചിത്രത്തിന്റെ പ്രമോഷന്‍ വർക്കിന്റെ ഭാഗമായി ആണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്‍കിയത്. ഗായിക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുളള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്.സുചി ലീക്ക്‌സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചപ്പോഴായിരുന്നു ധനുഷ് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ചിരിയോടെ ലേപല്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close