സൗത്ത് ഇന്ത്യയിൽ നൂറ്റമ്പതു കോടിക്കു മുകളിൽ നേടുന്ന താരങ്ങളിൽ ധനുഷും..!

Advertisement

തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് ധനുഷ്. ഒരു താരം എന്ന നിലയിലും നടൻ എന്ന നിലയിലും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ധനുഷ് ബോളിവുഡിൽ വരെ അഭിനയിച്ചു ശ്രദ്ധ നേടിയ നടനാണ്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിൽ 150 കോടിക്ക് മുകളിപ്പോൾ ബിസിനസ്സ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ധനുഷ് നായകനായ അസുരനും ഇടം പിടിച്ചു കഴിഞ്ഞു. വളരെ ചുരുക്കം ചില താരങ്ങൾക്കു മാത്രമേ ദക്ഷിണേന്ത്യൻ സിനിമയിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളു. അവരിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോൾ ധനുഷ്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ ഗംഭീര പ്രേക്ഷക പ്രതികരണവും അതുപോലെ നിരൂപക പ്രശംസയും നേടിയ ചിത്രമാണ്.

മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ആണ് 150 കോടി രൂപക്കു മുകളിൽ എത്തിയിരിക്കുന്നത്. ബാഹുബലി താരം പ്രഭാസ്, സൂപ്പർ സ്റ്റാർ രജനികാന്ത്, ദളപതി വിജയ്, മെഗാ സ്റ്റാർ ചിരഞ്ജീവി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, തല അജിത് എന്നിവരാണ് ഈ ലിസ്റ്റിലെ പ്രമുഖർ. മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ, വിക്രം, റാം ചരൺ, യാഷ് എന്നിവരുടെ ചിത്രങ്ങളും നൂറ്റിയന്പത് കോടിയുടെ ബിസിനസ്സ് നടത്തിയിട്ടുണ്ട്. എന്നാൽ ഈ വർഷം ആ നേട്ടം കൈ വരിക്കാൻ കഴിഞ്ഞത് രജനികാന്ത്, അജിത്, മോഹൻലാൽ, പ്രഭാസ്, ചിരഞ്ജീവി, ധനുഷ് എന്നിവർക്കാണ്. ആദ്യമായാണ് ധനുഷിന്റെ ഒരു ചിത്രം നൂറ്റിയന്പത് കോടിയുടെ ബിസിനസ്സ് നടത്തുന്നത്. ഈ ചിത്രം നൂറു കോടി നേടിയ വിവരം അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരുന്നു.

Advertisement

ഈ വർഷം രജനികാന്ത് നായകനായ പേട്ട, അജിത് നായകനായ വിശ്വാസം, മോഹൻലാൽ നായകനായ ലൂസിഫർ, പ്രഭാസ് നായകനായ സാഹോ, ചിരഞ്ജീവി നായകനായ സൈ രാ നരസിംഹ റെഡ്ഢി എന്നിവയാണ് 150 കോടി രൂപയ്ക്കു മുകളിൽ ടോട്ടൽ ബിസിനസ്സ് നടത്തിയ മറ്റു ചിത്രങ്ങൾ. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് അസുരൻ. ഈ വർഷം വമ്പൻ വിജയം നേടിയ രണ്ടു ചിത്രങ്ങളിൽ നായികയാവാൻ കഴിഞ്ഞു എന്ന ഭാഗ്യം നടി മഞ്ജു വാര്യരെയും തേടിയെത്തി. അസുരന് പുറമെ ലുസിഫെറിലും മഞ്ജു ആയിരുന്നു നായികാ വേഷം ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close