
മലയാള സിനിമയിൽ വില്ലനായും സഹനടനായും ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന താരമാണ് ദേവൻ. ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരം ഒരുപാട് അന്യ ഭാഷ ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. അടുത്തിടെ ദേവൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കമൽ ഹാസൻ ഒഴിച്ചു സൗത്ത് ഇന്ത്യയിലെ ഒരുവിധം നടന്മാരുടെ കൂടെ അഭിനയിച്ച വ്യക്തിയാണ് താനെന്ന് ദേവൻ വ്യക്തമാക്കി. താൻ ഇന്നും അഭിമാനത്തട് കൂടിയും അൽപം അഹങ്കാരത്തോട് കൂടിയും ഓർക്കുന്ന നടൻ മമ്മൂട്ടി ആയിരിക്കുമെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു കംപ്ലീറ്റ് ആക്ടർ എന്നാണ് മമ്മൂട്ടിയെ ദേവൻ വിശേഷിപ്പിച്ചത്. മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആണെന്ന് താരം കൂട്ടിചേർത്തു. ഒരു നടൻ എന്ന നിലയിൽ പലതവണ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് ദേവൻ സൂചിപ്പിക്കുകയുണ്ടായി. മമ്മൂട്ടിയും ദേവനും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ന്യൂ ഡൽഹി, നായർസാബ്, ഒരു വടക്കൻ വീരഗാഥ, ദി കിംഗ്, ബൽറാം vs താരദാസ്, പരുന്ത്, പഴശ്ശിരാജ, കിംഗ് ആൻഡ് കമ്മീഷനർ, ഇമ്മാനുവൽ, തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു ദേവൻ കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരു ചിത്രത്തിൽ അഭിനയിച്ചത്.