ആ ചിത്രത്തിന്റെ വിജയമാണ് കോട്ടയം കുഞ്ഞച്ചൻ എഴുതാൻ ധൈര്യം തന്നത്: തിരകഥാകൃത് ഡെന്നിസ് ജോസഫ് മനസ്സുതുറക്കുന്നു

Advertisement

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരകഥാകൃത്തുകളിൽ ഒരാളാണ് ഡെന്നിസ് ജോസഫ്. മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം നേടികൊടുക്കുവാൻ കാരണമായ രാജാവിന്റെ മകന് വേണ്ടി തിരക്കഥ രചിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു. നിറക്കൂട്ട്, ന്യു ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നമ്പർ 20 മദ്രാസ് മെയിൽ, എഫ്.ഐ. ആർ, അധർവം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയ്ക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി ഒരു സിനിമയ്ക്ക് വേണ്ടി സംഭാഷണം ഒരുക്കിയത്. മമ്മൂട്ടി ചിത്രമായ കോട്ടയം കുഞ്ഞച്ചൻ എഴുതാൻ ധൈര്യം കിട്ടിയതിനെ കുറിച്ചു ഡെന്നിസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മുട്ടത്തു വർക്കിയുടെ ‘വേലി’ എന്ന നോവലിൽ നിന്നാണ് കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ കിട്ടുന്നതെന്ന് ടെന്നീസ് ജോസഫ് വ്യക്തമാക്കി. കോട്ടയം കുഞ്ഞച്ചൻ റിലീസ് ചെയ്യുന്നതിന് രണ്ട് വർഷം മുമ്പ് പ്രദർശനത്തിനെത്തിയ ‘സംഘം’ എന്ന ചിത്രത്തിന്റെ വിജയമാണ് കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം എഴുതാൻ ധൈര്യം തന്നതെന്ന് അദ്ദേഹം തുറന്ന് പറയുകയുണ്ടായി. സംഘത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ‘കുട്ടപ്പായി’ ഏറ്റുമാനൂരിലെ വീടിനടുത്തുള്ള കുട്ടപ്പൻ ചേട്ടനായിരുന്നു എന്ന് ഡെന്നിസ് ജോസഫ് വ്യക്തമാക്കി. കുഞ്ഞച്ചന്റെ ചിത്രീകരണ സമയത്ത് കോട്ടയം ഭാഷ മമ്മൂട്ടിയ്ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യവും വന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. ഷൂട്ടിങ്ങിനിടെ മറ്റ് കഥാപാത്രങ്ങൾക്ക് കോട്ടയം ഭാഷ പറഞ്ഞു കൊടുക്കുവാൻ മമ്മൂട്ടി ആയിരുന്നു മുന്നിൽ നിന്നതെന്ന് ഡെന്നിസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ വലിയ വിജയമാണ് കേരളക്കരയിൽ സ്വന്തമാക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close